കാസ്റ്റിങ് കൗച്ച് അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്നു തുറന്നു പറഞ്ഞ് നടി സുര്‍വീന്‍ ചൗള. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ചില സംവിധായകരില്‍ നിന്നും നേരിട്ട മോശം അനുഭവത്തെക്കുറിച്ച് നടി തുറന്നു പറഞ്ഞത്.
'ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമകളിലൊന്നില്‍ അഭിനയിക്കുന്ന സമയത്ത് അതിലെ സംവിധായകന് തന്റെ ശരീരഭാഗങ്ങളുടെ അളവ് അറിയണമെന്നു പറഞ്ഞു. 2017ല്‍ രണ്ടു ബോളിവുഡ് സംവിധായകര്‍ തന്നോട് ക്ലീവേജും തുടകളുമൊക്കെ കാണിച്ചു തരാന്‍ പറഞ്ഞു. അതു കേട്ടതും ഞാന്‍ ആ ഓഫീസ് മുറിയില്‍ നിന്നും പുറത്തു പോയി.' സുര്‍വീന്‍ പറഞ്ഞു.
ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി 2008ല്‍ കന്നഡ സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. കന്നഡ കൂടാതെ തെലുങ്ക്, പഞ്ചാബി, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സേക്രട്ട് ഗെയിംസ് എന്ന വെബ് സീരീസാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Content Highlights : surveen chawla actress about casting couch experiences from bollywood and south
Share this Article
Related Topics