ബോളിവുഡ് നടിയും മോഡലും മുന്‍ പോണ്‍സ്റ്റാറുമായ സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നു. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ ലിയോണ്‍ അഭിനയിക്കുന്നത്.
'ഒരു അഡാര്‍ ലവി'ന്റെ റിലീസ് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതിനിടയിലാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും വലിയ സസ്‌പെന്‍സ് പൊളിച്ച് സംവിധായകനെത്തുന്നത്.
ജയറാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങി ഒരു വലിയ താരനിരയുള്ള ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. നേരത്തെ മിയ ഖലീഫയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ സ്ഥാനത്ത് സണ്ണി ലിയോണിനെ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് ഒരു ബോംബെ കമ്പനിയാണെന്നും ഈ വര്‍ഷം നവംബറോടെ ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഒമര്‍ ലുലു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കേരളത്തില്‍ സണ്ണി ലിയോണിന് നിരവധി ആരാധകരുണ്ട്. കൊച്ചിയിലെ ഷോപ്പ് ഉദ്ഘാടനത്തിനു വന്നപ്പോള്‍ താരത്തിനത് ബോധ്യപ്പെടുകയും ചെയ്തിരുന്നു. അന്നു മുതല്‍ സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എന്നെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികളും.
Content highlights: sunny Leonne acting in Malayalam, Omar Lulu film
Share this Article
Related Topics