താന്‍ വിമാനത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം ഒരു ബോളിവുഡ് നടി പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയില്‍ എയര്‍ വിസ്താര ഫ്ലൈറ്റിൽ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത നടിക്ക് നേരെ പീഡനശ്രമം നടന്നത്. സഹായമഭ്യര്‍ഥിച്ച് നടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്.
പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ എന്ന സംശയിക്കുന്നതായി ഈ സംഭവത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക ജാഗ്രതി ശുക്ല ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത് വന്‍ വിവാദമായിരുന്നു.
നടി എന്ത് കൊണ്ട് കാബിന്‍ ക്രൂവിന് പരാതി നല്‍കിയില്ലെന്നും സീറ്റ് മാറ്റിത്തരാന്‍ പറഞ്ഞില്ലെന്നും ജാഗ്രതി ചോദിക്കുന്നു. ഇതിനെ ഒരു പീഡനത്തിന് തുല്യമായി കണക്കാക്കാമോ എന്നും ജാഗ്രതി ട്വീറ്റിൽ ചോദിച്ചു.
ജാഗ്രതിയുടെ ഈ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍കാല നടി സുമലത. ജാഗ്രതിയുടെ ഈ വാക്കുകള്‍ തന്നില്‍ അറപ്പുളവാക്കുന്നുവെന്നും സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഭാഗമായ ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ആരുടെയും സഹതാപമോ ശ്രദ്ധയോ നേടേണ്ടതില്ലെന്നും സുമതല ട്വീറ്റ് ചെയ്തു.
നിങ്ങളെപ്പോലുള്ള സ്ത്രീകളെയോര്‍ത്ത് തനിക്ക് ലജ്ജ തോന്നുന്നുവെന്ന് സുമലത അഭിപ്രായപ്പെട്ടു.
വിസ്താരയിലെ ക്യാബിന്‍ ക്രൂവിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള സഹായവും തനിക്ക് ലഭിച്ചില്ലെന്നും നടി കുറ്റപ്പെടുത്തി. നടിയുടെ പരാതിയെ തുടര്‍ന്ന് വികാസ് സച്ച്ദേവ് എന്ന വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്നാണ് അയാള്‍ പറയുന്നത്. പോസ്‌കോ നിയമപ്രകാരമാണ് അറസ്റ്റ്. നടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വികാസിന്റെ ഭാര്യ അഭിപ്രായപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
വികാസ് അറിയാതെ കാൽ കയറ്റിവച്ചതാണെന്നും നടിയോട് മാപ്പ് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതെന്നുമാണ് ഭാര്യ പറയുന്നത്.
Content Highlights: Actress Molestation Bollywood Actress case sumalatha ambareesh jagrati shukla