അന്ന് ഗേറ്റിന്റെ വിടവിലൂടെ മമ്മൂട്ടിയെ കണ്ടു, ഇന്ന് വെങ്കിയെ ചേര്‍ത്തു പിടിച്ച് പ്രിയ താരം


2 min read
Read later
Print
Share

രജിഷ വിജയനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തില്‍ പുതുമുഖതാരം വെങ്കിടേഷ് ആണ് നായകനായെത്തുന്നത്.

ജിഷ വിജയനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് നടന്‍ മമ്മൂട്ടിയാണ്. ചിത്രത്തില്‍ പുതുമുഖതാരം വെങ്കിടേഷ് ആണ് നായകനായെത്തുന്നത്. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ വെങ്കി തന്റെ പ്രിയ താരം മമ്മൂട്ടിക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ അടുത്ത് കാണാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു.

ചടങ്ങിനിടെ വെങ്കി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാവുന്നത്. പണ്ട് സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഷൂട്ടിങ് ലൊക്കേഷനില്‍ മമ്മൂട്ടിയെ കാണാന്‍ പോയ അനുഭവം വിവരിച്ചു കൊണ്ടാണ് വെങ്കി സംസാരിച്ചു തുടങ്ങിയത്.

'സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം ലീവാക്കി വീട്ടിലേക്ക് പോവുകയായിരുന്നു, അതിനിടയിലാണ് കൂട്ടുകാര്‍ മമ്മൂട്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞത്. എവിടെയെന്ന് ചോദിച്ചപ്പോള്‍ അവിടെ അടുത്തുള്ള കൊട്ടാരത്തില്‍ എന്നായിരുന്നു മറുപടി. വാടാ പോയി കാണാം പറഞ്ഞ് അങ്ങോട്ട് പോയി. എവിടെ ചെന്നപ്പോള്‍ ഗേറ്റിന് പുറത്ത് സെക്യൂരിറ്റി ചേട്ടന്‍മാര്‍ നില്‍പ്പുണ്ട്. അവര്‍ ആരെയും അകത്തേക്ക് കയറ്റി വിടുന്നില്ല. ഒന്ന് പൊക്കോട്ടേ എന്ന് ചോദിച്ചു നോക്കി സമ്മതിച്ചില്ല.

ഓരോ തവണ ഗേറ്റ് തുറക്കുമ്പോഴും പ്രതീക്ഷയോടെ നോക്കുമായിരുന്നു. അങ്ങനെ ഗേറ്റിന്റെ സൈഡിലെ വിള്ളലിലൂെട അകത്തേയ്ക്ക് നോക്കിക്കൊണ്ടരിന്നപ്പോഴാണ് പെട്ടെന്ന് ഒരു സൈഡില്‍ ഇരുന്നിരുന്ന ആള്‍ക്കാരെല്ലാം എഴുന്നേല്‍ക്കുന്നത് കണ്ടത്. അപ്പോഴാണ് മമ്മൂക്ക വരുന്നുവെന്ന് മനസ്സിലായത്. മുടിയൊക്കെ പറ്റെ വെട്ടി, ഷര്‍ട്ട് ഇന്‍ ചെയ്ത് സ്‌റ്റൈലിഷ് ലുക്കിലായിരുന്നു മമ്മൂക്ക, ഓഗസ്റ്റ് 15 ന്റെ ലൊക്കേഷനായിരുന്നു അത്. അന്നങ്ങനെ കണ്ട മമ്മൂക്കയെ ഇന്ന് അടുത്ത് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം, ദൈവത്തിന് നന്ദി.' വെങ്കി പറഞ്ഞു.

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗുരുതുല്യരായ വ്യക്തികള്‍ക്കും നന്ദി പറഞ്ഞ വെങ്കി മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം പകര്‍ത്തണമെന്ന ആഗ്രഹവും പങ്കുവച്ചു. വേദിയില്‍ സംസാരിച്ചതിന് ശേഷം തന്റെ അരികിലേയ്ക്കു വന്ന വെങ്കിയെ ചേര്‍ത്തു പിടിച്ച് ചിത്രം പകര്‍ത്തിയ ശേഷമാണ് മമ്മൂട്ടി വിട്ടയച്ചത്.

Content Highlights : Stand Up Movie Official Launch Event Mammootty Venkitesh Rajisha Nimisha Vidhu

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

2 min

അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ കാരണം; മനസ്സുതുറന്ന് വസുന്ധര ദാസ്

Oct 1, 2019


mathrubhumi

1 min

പുരാതന ഫിലിസ്തീൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Jul 9, 2019