തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞ് നടന്‍ രജനികാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രജനികാന്ത്.
8 വര്‍ഷം മുന്‍പ് സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയി വന്ന രജനികാന്തിനെയും കാത്ത് എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന വലിയ ആരാധകവൃന്ദത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് സൗന്ദര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്.
"എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം. എട്ട് വര്‍ഷം മുന്‍പ് (13-7-11) സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം അപ്പയെയും കൊണ്ട് ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തിയ ദിവസം..അപ്പാ...നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്.. അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനുമായി പ്രാര്‍ഥിച്ച ഇപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി". സൗന്ദര്യ ട്വീറ്റ് ചെയ്തു .
പനിയും ശ്വാസതടസ്സവും രൂക്ഷമായതിനെത്തുടര്‍ന്നാണ് 2011-ല്‍ ആരാധകരെയെല്ലാം ഞെട്ടിച്ചു കൊണ്ട് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കിഡ്നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് പിന്നീട് രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു..
തന്റെ ഏറ്റവും പുതിയ ചിത്രമായ ദര്‍ബാറിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രജനി ഇപ്പോള്‍. 2020 പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
Content Highlights : Soundarya Rajanikanths says thanks to her father's fans through twitter