മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ കാമുകന്‍ സൂരജ് പഞ്ചോളിക്കെതിരെ പ്രേരണാ കുറ്റം ചുമത്തി. മുംബൈ സെഷന്‍ കോടതിയാണ് സൂരജിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സമ്മര്‍ദ്ദം തോന്നേണ്ട ഈ സാഹചര്യത്തില്‍ സൂരജിന്റെ മാതാപിതാക്കളായ ആദിത്യ പഞ്ചോളിയും അമ്മ സെറീന വഹാബും ആശ്വാസത്തിലാണ്. വിചാരണ ഉടനെ ആരംഭിച്ചാല്‍ സൂരജിന് ആത്മഹത്യയില്‍ പങ്കില്ലെന്ന് തെളിയുകയും കേസ് അവസാനിക്കുകയും ചെയ്യുമെന്ന് ആദിത്യ പഞ്ചോളി പറയുന്നു.
ജിയയുടെ അമ്മ റാബിയാ ഖാനാണ് സൂരജിനെതിരെ കേസു കൊടുത്തത്. ജിയയുടേത് കൊലപാതകമാണെന്ന് ഇഅവര്‍ ആരോപിക്കുന്നു.
അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ജാമ്യം നേടിയ സൂരജ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.
Content Highlights: Sooraj Pancholi, Jiah Khan suicide
Share this Article
Related Topics