തമിഴകത്ത് പേരെടുത്തുകൊണ്ടിരിക്കുന്ന ഗായകനാണ് ദീപക്. വിജയ് നായകനാകുന്ന മെര്‍സലില്‍ എആര്‍ റഹ്മാന്‍ ഈണമിട്ട ഗാനങ്ങള്‍ക്ക് ശബ്ദമേകിയിരിക്കുകയാണ് ദീപക് ഇപ്പോള്‍. തനിക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ഭാഗ്യമായാണ് ദീപക് ഇതിനെ കരുതുന്നത്. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് പുതിയ ചിത്രങ്ങളെക്കുറിച്ച് മനസ്സു തുറന്നത്. ഒപ്പം തനിക്ക് നേരിടേണ്ടി വന്ന രസകരമായ ഒരു അനുഭവത്തെക്കുറിച്ചും.
'അജിത്ത് നായകനായ വീരത്തിലും വിജയ് നായകനായ ജില്ലയിലും പാടിയതിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്. ചെന്നൈയിലെ ഒരു നോ പാര്‍ക്കിങ്ങ് പ്രദേശത്ത് അറിയാതെ വണ്ടി വച്ചു. ആ സമയത്ത് ഒരു പോലീസുദ്യോഗസ്ഥന്‍ കയ്യോടെ എന്നെ പിടികൂടി ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ എന്റെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. അപ്പോള്‍ പോലീസ് എന്നോട് എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. പാട്ടുകാരനാണ് അജിതിന്റെയും വിജയിന്റെയും ചിത്രങ്ങളില്‍ പാടിയിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം വിശ്വസിച്ചില്ല. എന്നോട് പാടാന്‍ പറഞ്ഞു. രണ്ടുപാട്ടിന്റെയും പല്ലവി പാടി കേള്‍പ്പിച്ചപ്പോള്‍ പോലീസ് തിരിച്ചറിഞ്ഞു. ഇതൊക്കെ പാടിയത് ഞാന്‍ ആണെന്ന്. എന്നോട് പോയ്‌ക്കോളാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അജിതിന്റെയും വിജയിന്റെയും കടുത്ത ആരാധകനാണെന്ന് എനിക്ക് മനസ്സിലായിയ അതുകൊണ്ടാണ് എന്നെ വിട്ടയച്ചത്'- ദീപക് പറഞ്ഞു.
Share this Article
Related Topics