മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സിജു വില്‍സനെ നായകനാക്കി പ്രേമചന്ദ്രന്‍ എ.ജി നിര്‍മ്മിക്കുന്ന 'വരയന്‍ ' എന്ന ചിത്രത്തിന്റെ പൂജ നടന്നു. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിയോണ ലിഷോയ് നായികയാവുന്നു.
മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ആലപ്പുഴയില്‍ ചിത്രീകരണം ആരംഭിച്ചു.
ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു.
'വരയന്‍' സത്യം സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, പ്രൊജക്റ്റ് ഡിസൈന്‍-ജോജി ജോസഫ്, കല-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്-ജിയോ ജോമി, പരസ്യകല-പ്രദീഷ്, എഡിറ്റര്‍-ജോണ്‍ക്കുട്ടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍, നൃത്തം-പ്രസന്ന സുജിത്,ആക്ഷന്‍-ആല്‍വിന്‍ അലക്‌സ്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights : siju wilson leona lishoy varayan movie pooja
Share this Article
Related Topics