ഷെയ്ന്‍ നിഗം നായകനാകുന്ന വലിയ പെരുന്നാളിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഡിസംബര്‍ 20നാണ് ചിത്രം തീയേറ്ററുകളിലെത്തുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഡിമല്‍ ഡെന്നിസ് ആണ് സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ ഡിസ്‌കോ ഡാന്‍സറായി എത്തുന്ന ചിത്രത്തില്‍ ഹിമിക ബോസാണ് നായിക. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ഒക്ടോബറിലാണ് വലിയ പെരുന്നാളിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോണിഷാ രാജീവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ റഷീദും സഹനിര്‍മാതാവാണ്. ഡിമല്‍, തസ്രീഖ് അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം റെക്‌സ് വിജയന്‍.
Content Highlights : shane nigam's valiya perunnal movie release date fixed
Share this Article
Related Topics