സിദ്ധിഖ് ഇടപ്പെട്ടു; ഷെയ്‌ന്റെ സിനിമാത്തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്


1 min read
Read later
Print
Share

മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.

കൊച്ചി; സിനിമാ തര്‍ക്കത്തില്‍ അനുരഞ്ജനത്തിന് വഴിയൊരുക്കിക്കൊണ്ട് ഷെയ്ന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. അമ്മ ഭാരവാഹിയായ നടന്‍ സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്.

മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം ഷെയ്ന്‍ വിശദമായി അവതരിപ്പിച്ചു.

അതേസമയം ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും. വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്.

15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങിയതെന്നാണ് പറയുന്നത്‌.

സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്നിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വന്ന ശേഷമാകും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക.

നേരത്തെ ചെയ്തത് പോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ പരസ്പരം ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാന്‍ ഷെയ്ന്‍ നിഗം പൂര്‍ണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019


mathrubhumi

1 min

ബലാത്സംഗ പരാമര്‍ശം നടത്തിയ ജിം സാര്‍ഭിന് കങ്കണയുടെ പ്രോത്സാഹനം- വീഡിയോ വൈറല്‍

May 18, 2018


mathrubhumi

1 min

സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു

Oct 9, 2015