'തിലകന്റെ കത്ത് പൂഴ്ത്തിവച്ചു, ഇടവേള ബാബു മാപ്പു പറയണം'


'അച്ഛന്‍ താരസംഘടനയായ അമ്മയ്ക്കു മുന്നില്‍ സമര്‍പ്പിച്ച വിശദീകരണക്കുറിപ്പ് സെക്രട്ടറി ഇടവേള ബാബു പൂഴ്ത്തി വയ്ക്കുകയായിരുന്നു'

തിലകനെതിരേയുള്ള വിലക്ക് പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്നു ആവശ്യപ്പെട്ട് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍ വീണ്ടും രംഗത്ത്. എ.എം.എം.എ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവര്‍ തിലകന്‍ എ.എം.എം.എയ്ക്കു മുന്‍പാകെ സമര്‍പ്പിച്ച വിശദീകരണക്കുറിപ്പ് പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്നും ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടു.

ഇന്നസെന്റ് പ്രസിഡന്റായിരുന്നപ്പോള്‍ തിലകന്‍ വിഷയം അവതരിപ്പിച്ചിരുന്നു. തിലകനെതിരേയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷമ്മി തിലകന്‍ നേരത്തെ എ.എം.എം.എ ഭാരവാഹികള്‍ക്ക് കത്തയച്ചിരുന്നു. എ.എം.എം.എയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അന്ന് ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. എ.എം.എം.എയിലെ പുതിയ നേതൃത്വം ഇക്കാര്യം പരിശോധിക്കണം. ഇക്കാര്യത്തില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിയില്‍ വിശ്വാസമുണ്ട്. ദിലീപ് വിഷയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയെന്ന് പ്രസ്താവന നടത്തിയ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. എ.എം.എം.എയിൽ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്നും ചില ആളുകള്‍ എ.എം.എം.എ സംഘടനയെ മാഫിയയാക്കിയെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

നേരത്തെ തിലകന്റെ മകള്‍ ഡോ. സോണിയ തിലകനും എ.എം.എം.എ നേതൃത്വത്തിനെതിരേ രംഗത്തെത്തിയിരുന്നു. തിലകനെ അച്ചടക്കനടപടിയുടെ പേരില്‍ വിളിച്ചുവരുത്തി ഇറങ്ങിപ്പോകാന്‍ പറഞ്ഞവരാണ് താരസംഘടനയില്‍ ഉള്ളതെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു. അന്നു തിലകന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ആ സംഘടനയെ വിടാതെ പിന്തുടര്‍ന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. താനാണ് അച്ഛന്റെ വിശദീകരണക്കത്ത് അന്നും ഭാരവാഹിയിരുന്ന ഇടവേള ബാബുവിന്റെ കൈയില്‍ കൊടുത്തതെന്നും സോണിയ വ്യക്തമാക്കിയിരുന്നു

Content Highlights: shammi thilakan AMMA thilakan idavela babu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram