ബോളിവുഡ് തരം റിച്ച ചദ്ദ ഇപ്പോള്‍ മലയാളം പഠിക്കുന്ന തിരക്കിലാണ്. വഴങ്ങാന്‍ എളുപ്പമല്ലാത്ത ഈ മലയാളം സ്വായത്തമാക്കിയിട്ടു വേണം റിച്ചയ്ക്ക് മുഖത്ത് ചായം തേച്ച് ക്യാമറയ്ക്ക് മുന്നിലെത്താന്‍. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ശരീരം കൊണ്ട് വിപ്ലവം തന്നെ സൃഷ്ടിച്ച ഷക്കീലയാവാനുള്ള ഒരുക്കത്തിലാണ് റിച്ച. ഇതിനുവേണ്ടിയാണ് കഷ്ടപ്പെട്ട ഈ മലയാള പഠനം. സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം സിനിമയാക്കുന്നത്. സിനിമയ്ക്ക് പേരിട്ടിട്ടില്ല.
വീട്ടില്‍ ഒരു ട്യൂട്ടറെ നിയമിച്ചാണ് ഷക്കീലയുടെ മലയാള പഠനം. വിവിധ വാക്കുകളും ഉച്ചാരണവും ശൈലിയുമെല്ലാം സ്വായത്തമാക്കാനാണ് ഈ ഭാഷാ പഠനം. ഷക്കീലയുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നതിനുവേണ്ടിയാണ് താന്‍ മലയാളം പഠിക്കുന്നതെന്ന് റിച്ച പറയുന്നു. പുതിയ ഭാഷ പഠിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും റിച്ച പറയുന്നു.
തെലുങ്കിലൂടെ സിനിമാരംഗ് അരങ്ങേറ്റം കുറിച്ച ഷക്കീല ബ്യൂട്ടി പാലസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. എന്നാല്‍, ആര്‍.ജെ. പ്രസാദിന്റെ കന്നാരത്തുമ്പികളാണ് തലവര മാറ്റിമറിക്കുന്നത്. പിന്നീട് സൂപ്പര്‍താരങ്ങളെപ്പോലും മറികടക്കുംവിധം ബോക്‌സ് ഓഫീസിലെ അനിവാര്യതയായി മാറുന്നതാണ് കണ്ടത്. അക്കാലത്ത് മലയാള സിനിമയെ ഒരുപരിധിവരെ തകരാതെ പിടിച്ചുനിര്‍ത്തിയത് ഷക്കീല പടങ്ങളാണെന്നുവരെ വിലയിരുത്തലുണ്ടായി. ഇതിനിടെ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.
Content Highlights: Shakeela Biopic Richa Chadha Movie Kinnarathumbikal
Share this Article
Related Topics