നടന്‍ മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരേയും ലൈംഗികാരോപണം. പേരു വെളിപ്പെടുത്താത്ത ഒരു യുവതിയാണ് സംഗീത സംവിധായകനെതിരേ രംഗത്ത് വന്നിരിക്കുന്നത്.
പ്രായപൂര്‍ത്തിയാവാത്ത പ്രായത്തില്‍ ഗോപി സുന്ദര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചെറിയ പ്രായത്തില്‍ തന്നെ സംഗീത ലോകവുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ വ്യക്തിയാണ് താനെന്ന് പറഞ്ഞ് കൊണ്ടാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
പേര് വെളിപ്പെടുത്താതെ പുറത്ത് വരുന്ന ആരോപണങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. മീ ടൂ ക്യാമ്പയിന്‍ ദുരുപയോഗം ചെയ്യുകയാണെന്നും ആരോപണം ഉയരുന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും നടന്‍ രാധാ രവിക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ച യുവതികള്‍ പേര് വെളിപ്പെടുത്തിയിട്ടില്ല.
Share this Article
Related Topics