'അവര്‍ക്ക്‌ ഞാനൊരു ഇറച്ചിക്കഷ്ണം മാത്രമായിരുന്നു'- അനുഭവിച്ച ലൈംഗികാതിക്രമത്തെക്കുറിച്ച് നടന്‍


'സെക്‌സ് ആന്റ് സിറ്റിയ്ക്ക് ശേഷം ഹോളിവുഡിലെ പല പ്രമുഖരും എന്നെ തേടി വന്നു

ടികള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനത്തിന് ഹോളിവുഡ് എന്നോ ബോളിവുഡ് എന്നോ മലയാളമെന്നോ ഉള്ള വ്യത്യാസമില്ല. എവിടെയും നടികളുടെ ഗതി ഒന്നു തന്നെയെന്ന് തെളിയിക്കുന്നതാണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥകളും ആരോപണങ്ങളും. ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലെറ്റ് വരെയുള്ളവര്‍ ഹാര്‍വിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

എന്നാൽ, ഈ ലൈംഗികാതിക്രമത്തിന്റെ ഇരകൾ സ്ത്രീകള്‍ മാത്രമാണെന്ന് കരുതിയെങ്കിൽ തെറ്റി. പെണ്ണുങ്ങളെ വെല്ലുന്ന തരത്തിൽ നടന്മാർക്കും ലൈംഗികാതിക്രമങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഹോളിവുഡ് നടന്‍ ഷീല്‍ മരീനൈയുടെ വെളിപ്പെടുത്തല്‍. സെക്‌സ് ആന്റ് സിറ്റി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് മറീനൈ.

'സെക്‌സ് ആന്റ് സിറ്റിയ്ക്ക് ശേഷം ഹോളിവുഡിലെ പല പ്രമുഖരും എന്നെത്തേടി വന്നു. അവര്‍ക്ക് ഞാനൊരു മാംസക്കഷ്ണം മാത്രമായിരുന്നു'-പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിൽ മറീനൈ തുറന്നു പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന മി റ്റൂ കാമ്പയിനിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ ചുവടുപിടിച്ചാണ് 'മീ റ്റൂ' കാമ്പെയിനിന് തുടക്കമായത്. ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുക എന്നതായിരുന്നു കാമ്പയിനിന്റെ ഉദ്ദേശ്യം.

പുരുഷന്‍മാര്‍ മീ റ്റൂ കാമ്പയിനില്‍ കാര്യമായി പങ്കെടുത്തിരുന്നില്ല. കാരണം ലൈംഗിക പീഡിനത്തെക്കുറിച്ച് പുറംലോകമറിഞ്ഞാല്‍ ആണത്തം നഷ്ടമാകുമെന്നാണ് അവരുടെ ഭയം. ആണുങ്ങള്‍ ഇരകളാകുന്നത് ആരും അറിയാറില്ല- മറീനൈ പറഞ്ഞു.

Highlights: Gilles Marini, Sex and the City, Harvey Weinstein scandal, Me too Campaign, sexual assault

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram