ഫിറ്റ്‌നസ് സെന്ററില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടിയുടെ പരാതി. താന്‍ സ്ഥിരമായി വര്‍ക്ക് ഔട്ടിന് പോകുന്ന മുംബൈയിലെ അന്ധേരിയില്‍ വച്ച് വെര്‍സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ പീഡിപ്പിച്ചു എന്നാണ് മുപ്പത്തിയേഴുകാരിയായ നടി നല്‍കിയ പരാതി.
ഇതിനെ തുടര്‍ന്ന് അംബോലി പോലീസ് വിശ്വനാഥ ഷെട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഫിറ്റ്‌നസ് സെന്ററിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരംജിത് സിങ് ദഹിയ അറിയിച്ചു.
ആന്ധേരി വെസ്റ്റിലെ ഫിറ്റ്‌നസ് സെന്ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെവച്ച് നടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് നടി പരാതിയിൽ പറയുന്നത്. ഇതിന് വഴങ്ങാതായതോടെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും തന്നെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും നടി പരാതിയില്‍ പറഞ്ഞു.
കേസില്‍ ഇതുവരെ അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Content Highlights: Serial Actress Molested Gym Andheri Police Sexual Assault
Share this Article
Related Topics