തമിഴ്‌നാട്ടിലും കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ വരണമെന്ന് തെന്നിന്ത്യന്‍ താരം സത്യരാജ്. ആദര്‍ശ ധീരനായ നേതാവാണ് പിണറായിയെന്നും അദേഹത്തെ പോലുള്ള നേതാക്കളാണ് തമിഴ്‌നാടിന് ആവശ്യമെന്നും സത്യരാജ് അഭിപ്രായപ്പെട്ടു. നല്ല കണ്ണയ്യയേ പോലുള്ള കമ്മ്യൂണിസ്റ്റുകാര്‍ സിനിമാക്കാരേക്കാള്‍ മികച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് താരങ്ങള്‍ കടന്നു വരുന്ന പ്രവണതയെ സത്യരാജ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രാഷ്ട്രിയത്തിലിറങ്ങുന്ന സിനിമക്കാരുടെ ലക്ഷ്യം ജനസേവനമല്ല അധികാര കസേരയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 41 വര്‍ഷമായി സിനിമയിലുള്ള തനിക്കൊരിക്കലും രാഷ്ട്രീയ പ്രവേശനത്തിന് താല്‍പര്യം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവകാര്‍ത്തികേയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കനായുടെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. വനിത ക്രിക്കറ്ററായി ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് സത്യരാജ് അവതരിപ്പിക്കുന്നത്
Content Highlights: Sathyaraj about pinaraivijayan,communist government,kamal hassan, Tamilnadu politics
Share this Article
Related Topics