കേസും ജയില്‍വാസവുമൊക്കെയായി അടുത്തകാലത്ത് സഞ്ജയ് ദത്ത് അത്ര സജീവമായിരുന്നില്ല ബോളിവുഡില്‍. പ്രശ്‌നങ്ങളെല്ലാം ഒഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് 56 കാരനായ ഈ നടന്‍. അമ്പത് കഴിഞ്ഞ സല്‍മാനെയും ഷാരൂഖിനെ പോലെയുള്ള നടന്മാര്‍ ഇപ്പോഴും പ്രേമിക്കാനും ഡാന്‍സ് ചെയ്യാനുമൊക്കെ മുതിരുമ്പോള്‍ ഇനിയുള്ള തന്റെ സിനിമാ ജീവിതം വ്യത്യസ്തമാകണമെന്ന നിലപാടിലാണ് സഞ്ജയ് ദത്ത്.
ധാരാളം ഓഫറുകളുണ്ട് സഞ്ജയ്ക്ക്, എന്നാൽ ഇനി തന്റെ പ്രായത്തിന്നു അയോജ്യമായ വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്നാണ് സഞ്ജയ് ദത്തിന്റെ തീരുമാനം.
''എന്റെ പ്രായത്തെയാണ് ഞാന്‍ നോക്കുന്നത്. ഐറ്റം നമ്പര്‍ ചെയ്യാനും മരംചുറ്റി പ്രേമത്തിനും പറ്റിയ പ്രായമല്ല എനിക്ക്. ഹോളിവുഡ് നടന്‍ ലിയം നീസന്റെ 'ടേക്കന്‍' പോലുള്ള സിനിമകളാണ് ഞാനിപ്പോള്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് വൈകാരികതയ്ക്കും അഭിനയ സാധ്യതയുമുള്ള സിനിമകള്‍ക്കാണ ഞാന്‍ പ്രാധാന്യം നല്‍കുന്നത്.
ഞാനിപ്പോള്‍ എന്റെ കുടുംബത്തോടൊപ്പമാണ്. ആഗസ്തിൽ ഒരു ചിത്രത്തിന്റെ ചിത്രീകരണമുണ്ട്. ഒക്ടോബറില്‍ ആരംഭിക്കുന്ന വിനോദ് ചോപ്ര ചിത്രമാണ് മറ്റൊന്ന്. ഇവയെ കൂടാതെ എന്റെ തന്നെ ജീവിതമാവിഷ്‌കരിക്കുന്ന ചിത്രമുണ്ട്. അത് കഴിഞ്ഞാല്‍ മുന്നാ ബായിയുടെ ഭാഗമാകും''-സഞ്ജയ് പറഞ്ഞു.
Share this Article
Related Topics