രാജ്കുമാര്‍ ഹിരാനിയുടെ സഞ്ജു തിയേറ്ററുകള്‍ കീഴടക്കിക്കഴിഞ്ഞു. സഞ്ജയ് ദത്തിന്റെ ആത്മകഥയായ സഞ്ജു 300 കോടി രൂപ കളക്ട് ചെയ്ത് മുന്നേറുകയാണ്. 2018 ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു സഞ്ജു. എന്നാല്‍ ചിത്രം സഞ്ജയ് ദത്തിനെ വെള്ളപൂശാനായിരുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതികരണവുമായി സഞ്ജയ് ദത്തിന് തന്നെ രംഗത്തുവരേണ്ടിവന്നു.
'30-40 കോടി മുടക്കി ആര്‍ക്കും ഇമേജ് മേക്കോവർ നടത്തണ്ട കാര്യം എനിക്കില്ല. അത്ര വലിയ ഒരു തുക മുടക്കി അങ്ങനെ ആരും ചെയ്യുമെന്നും കരുതുന്നില്ല. ഞാന്‍ ഒരു സത്യം പറഞ്ഞു. ആ സത്യം ഇന്ത്യക്കാര്‍ ഏറ്റെടുത്തു. അതാണ് ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ കാണിക്കുന്നത്. യഥാര്‍ഥ സഞ്ജയ് ദത്തിനെ കുറിച്ച് ചിത്രത്തില്‍ ഒന്നും പറയുന്നില്ല. സഞ്ജയ് ദത്തിനെ ആളുകള്‍ ഇഷ്‌പ്പെടുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. അയാള്‍ സാധാരണ കൗമാരക്കാരെ പോലെ തന്നെയായിരുന്നു.
സുനില്‍ ദത്തിന്റെ മകന് അതില്‍ കവിഞ്ഞ് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നില്ല. എല്ലാവരും തെറ്റുകള്‍ ചെയ്യുന്നു. അയാള്‍ കുറച്ചു കൂടുതല്‍ തെറ്റുകള്‍ ചെയ്തു. അതിന്റെ പേരില്‍ അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതില്‍ അയാള്‍ക്കു കുറ്റബോധമില്ല. തിയേറ്ററില്‍ വച്ച് ഞാന്‍ എന്റെ വികാരങ്ങളെയൊക്കെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ജീവിതത്തില്‍ നിന്നു പുറത്തു കടക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. എനിക്കിതൊക്കെ വിശ്വസിക്കാന്‍ പറ്റുന്നില്ല'-സഞ്ജയ് ദത്ത് പറഞ്ഞു.
Content Highlights: Sanjay Dutt on Sanju glorifying him?
Share this Article
Related Topics