മാധുരിയുമായി സഞ്ജയ് ദത്ത് പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ ഭാര്യ റിച്ച തളര്‍ന്നുപോയി


2 min read
Read later
Print
Share

മസ്തിഷ്‌കത്തില്‍ അര്‍ബുദ ബാധിതയായ റിച്ചയെ സഞ്ജയ് വിവാഹമോചനം ചെയ്യാന്‍ തീരുമാനിച്ചു. ഇത് അവരെ ഉലച്ചു കളഞ്ഞു

ബോളിവുഡിലെ വിവാദ താരമാണ് സഞ്ജയ് ദത്ത്. സിനിമാ ജീവിതവും വ്യക്തി ജീവിതവും ഒരു പോലെ സംഭവ ബഹുലമായ മറ്റൊരു സിനിമാ താരമില്ല. 1993 ലെ മുംബൈ സ്ഫോടനക്കേസില്‍ 6 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട് സഞ്ജയ് ദത്തിന്. കൂടാതെ തീവ്രവാദ ബന്ധവും ആയുധം കൈവശം വെച്ചതും അദ്ദേഹത്തെ ജയിലിലാക്കി. പിന്നീട് ഓഗസ്റ്റ് 20, 2007 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

1990 കളില്‍ സഞ്ജയ് ദത്ത്- മാധുരി ദീക്ഷിത്ത് പ്രണയം ഏറെ ചൂടുപിടിച്ച സംഭവമായിരുന്നു. നിരവധി ചിത്രങ്ങളില്‍ ജോടിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നുവെന്നും വിവാഹിതനായ സഞ്ജയ് ദത്തിന്റെ ദാമ്പത്യ ബന്ധത്തെ അത് ഉലച്ചു കളഞ്ഞുവെന്നും പ്രമുഖ പത്രപ്രവര്‍ത്തകന്‍ യാസെര്‍ ഉസ്മാന്‍ എഴുതിയ 'സഞ്ജയ് ദത്ത്: ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയ്' എന്ന പുസ്തകത്തില്‍ പറയുന്നു.

'സഞ്ജയ്- മാധുരി ബന്ധം വാര്‍ത്തകളിലിടം പിടിച്ചതോടെ ഭാര്യ റിച്ച ശര്‍മ അസ്വസ്ഥയായി. ബോളിവുഡ് നടിയായ റിച്ച 1987 ലാണ് സഞ്ജയ് ദത്തിനെ വിവാഹം ചെയ്യുന്നത്. മസ്തിഷ്‌കത്തിലെ അര്‍ബുദത്തിന് അമേരിക്കയില്‍ ചികിത്സ തേടിയിരിക്കുകയായിരുന്നു അവര്‍. പരിഭ്രാന്തയായ റിച്ച ഡോക്ടറുടെ അനുവാദത്തോടെ ഇന്ത്യയിലേക്ക് തിരിച്ചു. അന്ന് ഒരു പ്രശസ്തമായ മാസികയില്‍ ഇവരുടെ പ്രണയത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം വന്നിരുന്നു. മാധുരിയുമായുള്ള പ്രണയം സഞ്ജയ് ദത്തിന്റെ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നുവോ? എന്നായിരുന്നു തലക്കെട്ട്.

ചികിത്സക്കായി മകള്‍ക്കൊപ്പം ഇന്ത്യവിട്ട റിച്ച മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ എത്തി. മകള്‍ തൃഷാലയും റിച്ചക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ സഞ്ജയ് റിച്ചയെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു. റിച്ചയുടെ സഹോദരി ഇന ശര്‍മ അന്ന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് മകളെയും ഭാര്യയെയും സ്വീകരിക്കാന്‍ പോലും സഞ്ജയ് എത്തിയില്ല എന്നാണ്.

റിച്ചയ്ക്ക് സഞ്ജയ് ദത്തിനോടൊപ്പം ജീവിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ സഞ്ജയ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. ഇത് റിച്ചയെ മാനസികമായി തകര്‍ത്തു. 1993 ല്‍ അര്‍ബുദം രൂക്ഷമാവുകയും ചെയ്തു. അക്കാലത്ത് മാധ്യമങ്ങള്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത് സഞ്ജയിനെ ആണ്. ന്യൂയോര്‍ക്കിലേക്ക് തിരിച്ചുപോയ റിച്ച 1996 ഡിസംബര്‍ 6ാം തിയ്യതി അന്തരിച്ചു. പിന്നീട് തൃഷാലയുടെ അവകാശത്തിന് വേണ്ടി സഞ്ജയിന്റെ കുടുംബവും റിച്ചയുടെ കുടുംബവും പോരടിച്ചു. സ്ഫോടനക്കേസില്‍ ശിക്ഷ ലഭിച്ചതോടു കൂടി മാധുരി സഞ്ജയ് ബന്ധം തകര്‍ന്നു- യാസെര്‍ ഉസ്മാന്‍ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു.

സഞ്ജയ് ദത്ത് രണ്ടാമത് വിവാഹം ചെയ്തത് മോഡലും പാതിമലയാളിയുമായ റിയാ പിള്ളയെ ആയിരുന്നു. എന്നാല്‍ ആ ബന്ധത്തിന് നാല് വര്‍ഷം മാത്രമേ ദൈര്‍ഘ്യം ഉണ്ടായിരുന്നുള്ളൂ. പിന്നീട് റിയ ടെന്നീസ് താരം ലിയാണ്ടര്‍ പേസിനെ ജീവിത പങ്കാളിയായി സ്വീകരിച്ചു. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. പിന്നീട് റിയ പേസുമായി വേര്‍പിരിഞ്ഞു.1998 ല്‍ സഞ്ജയ് ദത്ത് നടി മാന്യതയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇരട്ടകുട്ടികളുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

1 min

രാംഗോപാല്‍ വര്‍മയുടെ 'ജി.എസ്.ടി.' വേണ്ടെന്ന് മഹിളാമോര്‍ച്ച

Jan 21, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017