രണ്ടാം ലോക മഹായുദ്ധത്തിൽ അയ്യായിരത്താേളം പോളിഷ് കുട്ടികളുടെ രക്ഷകനായിരുന്നു നവഗറിലെ രാജാവായിരുന്ന മഹാരാജ ജാം സാഹിബ് ദിഗ്വിജയ് സിങ്ജി രഞ്ജിത്ത്സിങ്ജി. ഇംഗ്ലണ്ടിനുവേണ്ടി ടെസ്റ്റ് ക്രിക്ക് കളിച്ചിട്ടുള്ള രഞ്ജിത് സിങ്ജിയുടെ മരുമകൻ.
ചരിത്രത്തിൽ അധികമൊന്നും പാടിപ്പുകഴ്ത്തപ്പെടാത്ത ദിഗ്വിജയ് സിങ്ജിയുടെ കഥയ്ക്ക് ബോളിവുഡിന്റെ വെള്ളിത്തിരയിൽ വീണ്ടും ജീവൻവയ്ക്കുകയാണ്. ദി ഗുഡ് മഹാരാജ എന്ന ചിത്രത്തിൽ സഞ്ജയ് ദത്താണ് ദിഗ്വിജയ്സിങ്ജിയാകുന്നത്. ഇൻഡോ-പോളിഷ് സംയുക്ത പ്രൊഡക്ഷനായ ചിത്രം സംവിധാനം ചെയ്യുന്നത് ഒമങ് കുമാറാണ്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് അഭയാർഥികളായ അയ്യായിരം പോളിഷ് കുട്ടികൾക്കാണ് ദിഗ്വിജയ്സിങ്ജി അഭയം നൽകിയത്. റഷ്യ, സൈബീരിയ എന്നിവിടങ്ങളിൽ നിന്ന് യാത്ര പോകുന്ന കുട്ടികൾക്ക് മറ്റ് രാജ്യങ്ങൾ അഭയം നിഷേധിച്ചപ്പോഴാണ് ദിഗ്വിജയ്സിങ് രക്ഷകനായി എത്തിയത്. സ്വന്തം നാട്ടിൽ അവർക്കുവേണ്ടി അഭയാർഥി ക്യാമ്പ് തുറക്കുകയായിരുന്നു രാജാവ്.
ഇതാദ്യമായാണ് സഞ്ജയ് ദത്ത് ഒരു സിനിമയിൽ രാജാവിൻ്റെ വേഷം അവതരിപ്പിക്കുന്നത്. സംവിധായകൻ ഒമങ് കുമാര്‍ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
Share this Article
Related Topics