നിരവധി ബോളിവുഡ് താരങ്ങളുടെ ഗോഡ്ഫാദറാണ് സല്‍മാന്‍ ഖാന്‍. ആദിത്യ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകനായ സൂരജ് പഞ്ചോളിയെ സിനിമയില്‍ എത്തിച്ചത് സല്‍മാനാണ്. ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലായിരുന്നു സൽമാൻ സൂരജിനെ നായകനാക്കി ഹീറോ എന്ന ചിത്രം നിര്‍മിച്ചത്. ജിയ ആത്മഹത്യ ചെയ്യാന്‍ കാരണം സൂരജ് ആണെന്ന് ജിയയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോഴും ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സല്‍മാന് സൂരജിനോടുള്ള വാത്സല്യവും താല്‍പര്യവും ബോളിവുഡില്‍ പാട്ടാണ്. ഒരു പാര്‍ട്ടിയ്ക്കിടെ സൂരജിനോട് മോശമായി പെരുമാറിയ സുശാന്ത് സിംഗ് രാജ്പുതിനെ സല്‍മാന്‍ ചീത്തവിളിച്ചുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
സുശാന്ത് സിങ്ങിനെ നായകനാക്കി നല്‍മാന്‍ ഒരു ചിത്രം നിര്‍മിക്കുന്നുവെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇതേക്കുറിച്ച് സല്‍മാനോട് ഒരു പൊതുചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, ആരാണ് സുശാന്ത്, ഞാന്‍ എന്തിന് അയാളെ വച്ച് സിനിമ പിടിക്കണം' എന്നായിരുന്നു മറുപടി.
Share this Article
Related Topics