ബാഡ്മിന്റണ്‍ താരം സൈന നേവാളിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിനുവേണ്ടിയുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍. അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈനയാവാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ബാഡ്മിന്റണ്‍ പരിശീലിച്ചുതുടങ്ങുകയാണ് ശ്രദ്ധ.
ബാംഗ്ലൂരിലെ പ്രകാശ് പദുക്കോണ്‍ അക്കാദമിയിലെ ഒരു മുതിര്‍ന്ന പരിശീലകന്റെ കീഴിലാണ് ശ്രദ്ധയുടെ പരിശീലനം. സിനിമയുടെ ഷൂട്ടിങ് വരെ പരിശീലനം ഉണ്ടാകും. പദുക്കോണ്‍ അക്കാദമിയില്‍ വിമല്‍കുമാറിന്റെ കീഴിലാണ് സൈന ഇപ്പോള്‍ പരിശീലനം നടത്തുന്നത്.
താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും കടുപ്പമേറിയ വേഷമാണ് സൈനയുടേതെന്ന് ശ്രദ്ധ പറഞ്ഞു. ശ്രദ്ധ കപൂര്‍ വേഷമിടുന്ന രണ്ടാമത്തെ ബയോപിക്കാണ് സൈന നേവാള്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ജീവിതകഥ പറയുന്ന ഹസീന: ദി ക്യൂന്‍ ഓഫ് മുംബൈ എന്ന ചിത്രത്തിലും ശ്രദ്ധയാണ് നായിക.
Share this Article
Related Topics