ഹൈദരബാദ്: മില്‍ഖ സിങ്ങിനും മേരി കോമിനും പിറകെ ബാഡ്മിന്റ കോര്‍ട്ടിലെ പുലിക്കുട്ടി സൈന നേവാളിന്റെ ജീവിതവും വെള്ളിത്തിരയിലേയ്ക്ക്. ആമിര്‍ ഖാന്റെ സൂപ്പര്‍ ഹിറ്റായ താരേ സമീന്‍ പര്‍ ഒരുക്കിയ അമോലെ ഗുപ്തയാണ് ടൈഗ്രസ് ബേഠി എന്ന പേരില്‍ സൈനയുടെ ജീവിതത്തിന് അഭ്രഭാഷ ചമയ്ക്കുന്നത്.
സൈനയുടെ വേഷം ചിത്രത്തില്‍ ആരു ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദീപിക പദുക്കോണിന്റെയും അലിയ ഭട്ടിന്റെയും പേരുകള്‍ക്കാണ് മുന്‍തൂക്കം. സൈനയ്ക്ക് താത്പര്യം മുന്‍ ബാഡ്മിന്റണ്‍ താരം കൂടിയായ ദീപികയോടാണ്. എന്നെങ്കിലും തന്റെ ജീവിതം സിനിമയാവുകയാണെങ്കില്‍ ദീപികയാവണം നായികയെന്ന് നേരത്തെ സൈന പറഞ്ഞിരുന്നു. ദീപികയക്ക് മാത്രമേ എന്നോട് നീതി പുലര്‍ത്താന്‍ കഴിയുകയുള്ളൂ. ഒരു പഴയ കളിക്കാരിയായതിനാല്‍ സ്‌ട്രോക്കുകളും ബെന്‍ഡുകളുമെല്ലാം ദീപികയ്ക്ക് നന്നായി വഴങ്ങും. കളിയുടെ മൂഡും അവര്‍ക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാനാവും-പഴയൊരു ചടങ്ങില്‍ സൈന പറഞ്ഞിരുന്നു.
"Looking forward to the making of the biopic on my life" - with Amole Gupte & Sujay Jairaj. pic.twitter.com/aVyhWlHNcy
— Saina Nehwal (@NSaina) December 16, 2015