ലോകകപ്പ് ആവേശത്തിനൊടുവില്‍ 'സച്ചിന്‍' എത്തുന്നു; വെള്ളിത്തിരയില്‍


1 min read
Read later
Print
Share

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രത്തില്‍ 'സച്ചിന്‍' എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന 'സച്ചിന്‍' ജൂലൈ 19ന് ഇന്ത്യയൊട്ടാകെ റിലീസിന് ഒരുങ്ങുന്നു. ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് 'സച്ചിന്‍'. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രത്തില്‍ 'സച്ചിന്‍' എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ പറയുന്നത്.

എസ് എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, ജൂബി നൈനാന്‍, അപ്പാനി ശരത്, മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlights : Sachin Malayalam Movie Shyan Sreenivasan Aju Vargheese Santhosh Nair Sachin Movie Release

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ട്രെയിനില്‍ കുട പിടിച്ച് ലൈവില്‍ വന്നു, ചോര്‍ച്ച പരിഹരിക്കാമെന്ന് റെയില്‍വെ, വിനോദ് കോവൂര്‍ ഹാപ്പി

Jul 21, 2019


mathrubhumi

1 min

'സ്വപ്‌നാടനം' നിര്‍മാതാവ് പാഴ്‌സി മുഹമ്മദ് അന്തരിച്ചു

Nov 19, 2019


mathrubhumi

സിനിമയില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷം, വേദിയില്‍ മോഹന്‍ലാലിനെ ആദരിച്ച് രജനീകാന്ത്

Jul 22, 2019