വിവാദമായി റോസിന്‍ ജോളിയുടെ മീ ടൂ ; പോസ്റ്റ് പിന്‍വലിച്ച് താരം


തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച ധീരമായ ക്യാമ്പയിനെ പരിഹസിക്കുന്നുവെന്നായിരുന്നു നടിക്കെതിരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം.

തരംഗമായി മാറിയിരിക്കുന്ന മീ ടൂ ക്യാമ്പയിനില്‍ വ്യത്യസ്തമായൊരു മീ ടൂ ആശയം പങ്കുവച്ച് നടിയും അവതാരകയുമായ റോസിന്‍ ജോളി രംഗത്ത് വന്നിരുന്നു. പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരേ മീ ടൂ ക്യാമ്പയിന് തുടക്കമിടാമെന്ന എന്ന ആശയത്തോടെയാണ് റോസിന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചത്. മീ ടൂ എന്ന ഹാഷ്ടാഗിലായിരുന്നു പോസ്റ്റ്.

എന്നാല്‍ ഇത് വിവാദമായി മാറിയതിനെത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ് താരം. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച ധീരമായ ക്യാമ്പയിനെ പരിഹസിക്കുന്നുവെന്നായിരുന്നു നടിക്കെതിരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം. താരത്തിന്റേത് വില കുറഞ്ഞ നടപടിയാണെന്നും ധീരമായ ക്യാമ്പയിനെ ഇത്തരത്തില്‍ പരിഹസിച്ചത് തരംതാഴ്ന്ന പ്രവര്‍ത്തിയായെന്നും വിമര്‍ശനങ്ങള്‍ വന്നതോടെ ചൂണ്ടിക്കാട്ടി താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

റോസിന്‍ എഴുതിയ കുറിപ്പ് ഇങ്ങനെ-

'തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ സെറ്റില്‍ഡ് ആണ്. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും...'

'മീ ടൂ' വുമായി കൂട്ടുകാരെ ഞെട്ടിച്ച് റോസിന്‍ ജോളി, ഒപ്പം എല്ലാവര്‍ക്കും മുന്നറിയിപ്പും

rosin jolly actress anchor malayali me too facebook post contoversy post deleted rosin actress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram