പൃഥ്വിരാജ്-പാര്‍വതി തിരുവോത്ത് എന്നിവര്‍ നായികാ-നായകന്മാരായെത്തിയ മൈ സ്റ്റോറിക്ക് ശേഷം റോഷ്നി ദിനകര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ടു സ്ട്രോക്ക്. ശ്രീനാഥ് ഭാസി, അമിത് ചക്കാലക്കല്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
റോഷ്നി ദിനകര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റോഷ്നിയും ഭര്‍ത്താവ് ദിനകറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാബു വല്ലാര്‍പ്പാടം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിന്‍സെന്‍റ് പെരുമാള്‍ ആണ്. സംഗീതം-സാം.സിഎസ്. കനല്‍ കണ്ണന്‍ സംഘട്ടനം.
വസ്ത്രാലങ്കാര രംഗത്ത് നിന്നും സിനിമാ സംവിധാനത്തിലേക്ക് കടന്നുവന്നതാണ് റോഷ്‌നി ദിനകര്‍. ആദ്യചിത്രമായ മൈസ്‌റ്റോറി സാക്ഷാത്കരിച്ചത് ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. എന്നാല്‍ നടി പാര്‍വതിക്കെതിരേ ഒരിടയ്ക്ക് നടന്ന സൈബര്‍ ആക്രമണങ്ങളില്‍ മൈ സ്റ്റോറി എന്ന ചിത്രവും ആക്രമിക്കപ്പെട്ടു.
Content Highlights : Roshni Dinaker New Movie Two Stroke Sreenath Bhasi Amith Chakkalackal
Share this Article
Related Topics