യുവത്വത്തിന്റെ ആഘോഷമായ മ്യൂസിക്കല്‍ ഡ്രാമാ ചിത്രം റോക്ക് ഓണ്‍ 2 വിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. 2008ല്‍ പുറത്തിറങ്ങിയ അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം റോക്ക് ഓണിന്റെ രണ്ടാം ഭാഗമാണിത്.
മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. 'ഓരോ തലമുറയും അതിന്റെ സ്വരം കണ്ടെത്തും' എന്ന മനോഹരമായി ഒരു വാചകവും പോസ്റ്ററില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്നതിനും വളരെ വ്യത്യസ്തമായ രീതിയാണ് അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരിക്കുന്നത്.
റോക്ക് ഓണ്‍ 2 സംവിധാനം ചെയ്യുന്നത് ഷൂജാത്ത് സൗധാഗറാണ്. അഭിഷേക് കപൂര്‍, പുബലി ചൗധരി തുടങ്ങിയവര്‍ ചേര്‍ന്ന് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍, ഫര്‍ഹാന്‍ അക്തര്‍, പ്രാച്ചി ദേശായി, ശ്രദ്ധ കപൂര്‍, പുരഭ് കോലി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
എക്സെല്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം അടുത്തവര്‍ഷം തീയേറ്ററിലെത്തും.