അവതാരകനും ആര്‍.ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദൊ. മാത്തുക്കുട്ടി തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്.
ഷാന്‍ റഹ്മാനാണ് സംഗീതം. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോബ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്.
"ഒരു സ്വപ്നം.. അത് പ്രാര്‍ത്ഥന പോലെ എല്ലാവര്‍ക്കുമുള്ളിലുണ്ടാകും. ഞങ്ങളുടെ സ്വപ്നത്തിന്റെ പേരിതാണ്:- കുഞ്ഞെല്‍ദൊ" പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവച്ചുകൊണ്ട് മാത്തുക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Content Highlights : RJ Mathukutty Turns Director Kunjeldho New Movie Asif Ali Vineeth Sreenivasan Shan Rahman
Share this Article
Related Topics