ആസിഫ് അലിയെ നായകനാക്കി അവതാരകനും ആര്‍.ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദൊ. ഇപ്പോള്‍ ചിത്രത്തിലെ കുഞ്ഞെല്‍ദോയ്ക്ക് നായികയെ അന്വേഷിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'കുഞ്ഞെല്‍ദോക്ക് കൂട്ടുകാര്‍ പെണ്ണന്വേഷിക്കുന്നു :ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയിലേക്ക് നായികയെ തേടുന്നു.അഡ്മിഷന്‍ ജൂണ്‍ 19 വരെ മാത്രം.'
17നും 26നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് ജൂണ്‍ 19 ന് മുന്‍പായി ഫോട്ടോയും ബയോഡാറ്റയും അയക്കേണ്ടതാണ്.
മാത്തുക്കുട്ടി തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനാണ് എത്തുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്.
ഷാന്‍ റഹ്മാനാണ് സംഗീതം. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോബ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്.
'ഒരു സ്വപ്നം.. അത് പ്രാര്‍ത്ഥന പോലെ എല്ലാവര്‍ക്കുമുള്ളിലുണ്ടാകും. ഞങ്ങളുടെ സ്വപ്നത്തിന്റെ പേരിതാണ്:- കുഞ്ഞെല്‍ദൊ' പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവച്ചുകൊണ്ട് മാത്തുക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Content Highlights : RJ Mathukutty Asif Ali New Movie Kunjeldho Casting Call Vineeth Sreenivasan Shan Rahman