ബോബി എന്ന ചിത്രത്തിലെ അഭിനയത്തിന് താന്‍ പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയത് ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്ന് ബോളിവുഡ് താരം ഋഷി കപൂര്‍. തന്റെ ആത്മകഥയായ ഖുല്ലം ഖുല്ല എന്ന പുസ്തകത്തിലാണ് ഋഷിയുടെ വെളിപ്പെടുത്തല്‍. 1970 ല്‍ ഇറങ്ങിയ മേരാ നാം ജോക്കറിലൂടെയാണ് ഋഷി സിനിമയിലെത്തുന്നത്. ഋഷിയുടെ പിതാവും പ്രശസ്ത നടനുമായ രാജ് കപൂറായിരുന്നു ചിത്രത്തിലെ നായകന്‍. മികച്ച ബാലതാരത്തിലുള്ള ദേശീയ പുരസ്‌കാരം ആ ചിത്രത്തിലെ അഭിനയത്തിന് ഋഷി സ്വന്തമാക്കി.
മേരാ നാം ജോക്കര്‍ എനിക്ക് ദേശീയ അംഗീകാരം നേടിത്തന്നു. അതെന്നെ സ്വല്‍പം അഹങ്കാരിയാക്കി. 1973 ല്‍ ബോബിയിലൂടെ ഞാന്‍ നായകനായി അരങ്ങേറ്റം നടത്തി. ബോബി അന്നത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. പക്ഷെ അംഗീകാരങ്ങളൊന്നും എന്നെ തേടിയെത്തിയില്ല. എനിക്കപ്പോള്‍ വാശിയേറി. ഒരു പ്രശസ്ത മാസികയുടെ അവാര്‍ഡ് ഞാന്‍ പണം കൊടുത്ത് സ്വന്തമാക്കി.
ആ സമയത്ത് അമിതാഭ് ബച്ചന്‍ എന്നോട് അധികം സംസാരിച്ചിരുന്നില്ല. സഞ്ജീറിലെ അഭിനയത്തിന് ബച്ചന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ആ പുരസ്‌കാരം ഞാന്‍ പണം കൊടുത്ത് സ്വന്തമാക്കിയിരുന്നു. ചെയ്തത് ഒരു വലിയ തെറ്റായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആ കുറ്റബോധം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. പിന്നീടൊരിക്കലും ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. 20 വയസ്സുമാത്രമുള്ള ഒരു കൊച്ചുപയ്യന്റെ അവിവേകം.
കുടുംബത്തിന്റെ സിനിമാപാരമ്പര്യവും പ്രശസ്തിയും നിലനിര്‍ത്തി കൊണ്ടുപോകാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഋഷി പറയുന്നു.
അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര എന്നിവര്‍ തിയേറ്ററില്‍ സൃഷ്ടിക്കുന്ന കൊടുങ്കാറ്റിനെയായിരുന്നു ഞാന്‍ അതിജീവിക്കേണ്ടത്. അതുകൊണ്ട് പ്രണയ നായകന്‍ എന്ന ഒരു പ്രതിഛായയാണ് ഞാന്‍ നിലനിര്‍ത്തി കൊണ്ടു പോന്നത്. സ്വന്തം കഴിവില്‍ അമിതവിശ്വാസം ഉണ്ടായിരുന്ന എനിക്ക് ധാരാളം വീഴ്ചകളും പറ്റി. പരാജയങ്ങള്‍ മാനസികമായി തളര്‍ത്തി. എന്നാല്‍ തെറ്റുകള്‍ മനസ്സിലാക്കി സ്വയം തിരുത്തി മുന്നേറാന്‍ കഴിഞ്ഞതാണ് ഋഷി കപൂര്‍ എന്ന വ്യക്തിയുടെയും നടന്റെയും വിജയരഹസ്യം-ഋഷി കപൂര്‍ പറഞ്ഞു.