ട്വീറ്റ് ചെയ്ത് പുലിവാൽ പിടിച്ചിരിക്കുകയാണ് നടൻ ഋഷി കപൂർ. വനിതാ ലോകകപ്പ് ഫൈനലിനു മുന്നോടിയായി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച ആഗ്രഹമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ലോർഡ്‌സ് മൈതാനത്ത് 2002ൽ ഇംഗ്ലണ്ടിനെ തോല്പിച്ചപ്പോൾ സൗരവ് ഗാംഗുലി നടത്തിയതു പോലുള്ള പ്രകടനത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്. ലോകശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു ജെഴ്സി ഊരിക്കൊണ്ടുള്ള ഗാംഗുലിയുടെ ആഗ്ലാദപ്രകടനം.
അന്നത്തെ ചിത്രവും ഇതിനൊപ്പം ഋഷി കപൂർ പോസ്റ്റ് ചെയ്തിരുന്നു. തികച്ചും സ്ത്രീവിരുദ്ധ പരാമർശമെന്ന് ആരോപിച്ച് നിരവധി കമന്റുകളാണ് ഋഷി കപൂറിന്റെ ട്വീറ്റിനു ലഭിക്കുന്നത്. ട്വീറ്റ് ചെയ്യുമ്പോൾ താങ്കൾ മദ്യപിച്ചിരുന്നോ എന്നും ബ്രാൻഡ് ഏതായിരുന്നു എന്നുമൊക്കെയായിരുന്നു ചോദ്യങ്ങൾ.
സംഗതി കൈവിട്ടെന്ന് മനസ്സിലായതോടെ ട്വിറ്ററിലൂടെ തന്നെ വിശദീകരിക്കാനും ഋഷി കപൂർ മറന്നില്ല. സൗരവ് ഗാംഗുലി തന്റെ പ്രകടനം ആവർത്തിക്കുമോ എന്നാണ് താൻ ചോദിച്ചതെന്നും വനിതാ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചല്ല പറഞ്ഞതെന്നുമാണ് അദ്ദേഹം വൈകി നല്കിയ വിശദീകരണം.
Share this Article
Related Topics