ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. നടിയും ആഷിക്ക് അബുവിന്റെ ഭാര്യയുമായ റിമ കല്ലിങ്കലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ യുവ താരനിരയിലെ ഒട്ടുമിക്ക നടന്‍മാരും അണി നിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനെ മിസ് ചെയ്യുന്നുവെന്ന് റിമ കല്ലിങ്കല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് റിമ വൈറസിനെക്കുറിച്ചും ഫഹദ് ഫാസിലിനെക്കുറിച്ച് പറഞ്ഞത്.
ഫഹദ് ഫാസിലിനെയും വൈറസ് ടീം ആദ്യം ആലോചിച്ചിരുന്നു. ഫഹദിലെ നടനു വേണ്ടി ഒരു രംഗം തന്നെ മുമ്പ് പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതിരന്‍ എന്ന സിനിമയുടെ തിരക്കുകള്‍ മൂലമാണ് ഫഹദ് വൈറസിന്റെ ഭാഗമാകാന്‍ കഴിയാതെ പോയത്. റിമ കല്ലിങ്കല്‍ പറഞ്ഞു.
താരങ്ങളില്ലെന്നതാണ് വൈറസിന്റെ പ്രത്യേകതയെന്നും റിമ പറയുന്നു. ഇതിലെ അഭിനേതാക്കള്‍ നേരിട്ട് വന്ന് അവരവരുടെ റോളുകള്‍ ചെയ്തു, തിരിച്ചു പോയി. ആ കഥാപാത്രങ്ങളാണ് ശരിക്കും താരങ്ങള്‍. ഈ കഥാപാത്രങ്ങള്‍ ഓരോരുത്തരും വന്ന് ചില കഥകള്‍ പറയും. അതെല്ലാം കൂടി അവസാനം ഒന്നാകും. അതാണ് വൈറസ്. ആയിടയ്ക്കു കുറെ പ്രൊജക്ടുകള്‍ ആഷിക്കിന്റെ മനസിലുണ്ടായിരുന്നു. ഒരുപാടു ചര്‍ച്ചകള്‍ക്കു ശേഷമാണ് വൈറസ് ചെയ്യാന്‍ തീരുമാനിക്കുന്നത്. അതില്‍ താന്‍ ഇന്നും അഭിമാനം കൊള്ളുന്നുവെന്നും റിമ പറയുന്നു. വൈറസിന്റെ ട്രെയിലര്‍ ഇത്ര ഹിറ്റായതു പോലും യഥാര്‍ഥ സംഭവവുമായി ആളുകള്‍ ഈ സിനിമയെ റിലേറ്റ് ചെയ്യുന്നതു കൊണ്ടാണ്. ട്രെയിലറില്‍ നിപരോഗിയുടെ അമ്മ തന്റെ മകനാണല്ലോ ഈ രോഗം പടരാന്‍ കാരണമായതെന്നോര്‍ത്ത് വിലപിക്കുന്നുണ്ട്. അതു തിരക്കഥ എഴുതിയ മുഹസിന്‍ പരാരിയുടെ ആശയമാണെന്നും റിമ വെളിപ്പെടുത്തി.
Content Highlights : Ashiq Abu, Virus movie, Rima Kallingal
Share this Article
Related Topics