വീടുകളിലും ഓഫീസുകളിലും സ്‌കൂളുകളിലും കോളേജുകളിലും മാത്രമല്ല, സോഷ്യല്‍മീഡിയയിലും ദീപാവലി ആഘോഷം പൊടിപൊടിക്കുകയാണ്. ആഘോഷവേളകളില്‍ പതിവു പോലെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന 'ദിയ'യുടെ ജിഫ് ഇമേജുകളും വീഡിയോ ക്ലിപ്പിങുകളുടെയുമിടയില്‍ ഇക്കുറി നടി റിച്ചാ ചദ്ദയുടെ ഒരു മീമുമുണ്ട്. തന്റെ പേരിലുള്ള മീം റിച്ച ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
റിച്ചാ ചദ്ദ അഭിനയിച്ച ഗ്യാങ്‌സ് ഓഫ് വസേപൂരിലെ രംഗമാണ് മീമായി പ്രചരിക്കുന്നത്. ദീപാവലി ശുചിയാക്കലിനു മുമ്പും ശേഷവും എന്ന അടിക്കുറിപ്പോടെയാണ് ഈ മീം പ്രചരിക്കുന്നത്. 'ഈ ആഴ്ച്ച മുഴുവന്‍ ഞാനും ഇങ്ങനെ ആയിരുന്നു. നിങ്ങള്‍ക്കും എന്നെപ്പോലെ തോന്നിയോ' എന്നാണ് മീം പങ്കുവെച്ച് റിച്ച ചോദിക്കുന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗ്യാങ്‌സ് ഓഫ് വേസ്പൂരില്‍ റിച്ച ചദ്ദ അഭിനയിച്ച നഗ്മ ഖാട്ടൂണ്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖി, മനോജ് വാജ്‌പെയ്, പങ്കജ് ത്രിപതി, രാജ്കുമാര്‍ റാവു തുടങ്ങിയവരും അഭിനയിച്ചിരുന്നു. കാന്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിക്കപ്പെട്ടു.
ഷക്കീലയുടെ ബയോപിക്, പങ്ക. ഭോലി പഞ്ചാബന്‍ തുടങ്ങിയവയാണ് റിച്ചയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
Content Highlights : Richa Chadha meme viral in the movie Gangs Of Wasseypur