കൊച്ചി: താരസംഘടനയായ അമ്മയില്‍നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമ്മയുടെ മുന്‍ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അമ്മയുടെ പുതിയ ജനറല്‍സെക്രട്ടറി ഇടവേള ബാബുവും തയ്യാറായില്ല.
നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഭാവന, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍നിന്ന് രാജിവെച്ച സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണം ആരാഞ്ഞത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് നടന്‍ ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ പുനഃസംഘടനാ യോഗത്തില്‍ വെച്ച് ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടിമാര്‍ രാജിവെച്ചത്.
അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്ന പ്രതികരണത്തോടെയാണ് നടിമാരുടെ രാജി. ഡബ്ല്യു.സി.സിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജി തീരുമാനം അറിയിച്ചത്. അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചതെന്നും കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: remya nambeesan, rima kallingal, geethu mohandas, actresses resigned from amma, innocent, idavela babu
Share this Article
Related Topics