സ്വയം പ്രഖ്യാപിത ആള്‍ദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് പീഡനക്കേസിൽ ജയിലിലാണ്. ഗുര്‍മീതിന്റെ ദത്തുപുത്രി ഹണി പ്രീത് പോലീസ് തേടുന്ന കൊടും കുറ്റവാളികളിൽ ഒരാളാണ്. ഗുര്‍മീതിൻ്റെയും ഹണി പ്രീതിൻ്റെയും ആഢംബര ജീവിതവും സിനിമ താൽപര്യങ്ങളുമൊക്കെ പുതിയ വാര്‍ത്തയല്ല. എന്നാൽ ഗുര്‍മീതിൻ്റെയും ഹണി പ്രീതിൻ്റെയും ജീവിതം സിനിമയാകുന്നുവെന്നാണ് ബോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകൾ.
അസുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുര്‍മീത് റാം റഹിം സിങായി എത്തുന്നത് റാസ മുറാദാണ്. ഒപ്പം ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയായ രാഖി സാവന്താണ് ഹണി പ്രീതായി വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി അജാസ് ഖാൻ എത്തുന്നു.
Share this Article
Related Topics