ഇന്ത്യന്‍ സിനിമയിലെ ചരിത്ര പുരുഷന്‍ രാജ് കപൂറിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ബോളിവുഡിലെ യുവതാരവും രാജ് കപൂറിന്റെ പൗത്രനുമായ രണ്‍ബീര്‍ കപൂര്‍ അദ്ദേഹത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. കപൂര്‍ കുടുംബത്തിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ആര്‍.കെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
കപൂര്‍ കുടുംബത്തിന്റെ സ്വപ്‌ന പദ്ധതിയാണ് ഈ ചിത്രം. മുത്തശ്ശനെ അവതരിപ്പിക്കാന്‍ കൊച്ചു മകന്‍ രണ്‍ബീര്‍ അല്ലാതെ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് കപൂര്‍ കുടുംബത്തിനോട് അടുത്തുള്ള വൃത്തങ്ങള്‍ പറയുന്നത്.
കുറച്ചു കാലങ്ങളായി പ്രവര്‍ത്തിക്കാതിരിക്കുന്ന ആര്‍.കെ ഫിലിംസിനെ രാജ് കപൂര്‍ ചിത്രത്തിലൂടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ മക്കളായ റിഷി കപൂറും രണ്‍ധീര്‍ കപൂറും പ്രതീക്ഷിക്കുന്നത്.
1948 ലാണ് രാജ് കപൂറാണ് മുംബൈയിലെ ചെമ്പൂരില്‍ ആര്‍.കെ ഫിലിംസ് സ്ഥാപിക്കുന്നത്. അദ്ദേഹം തന്നെ നായകനായ 'ആഗ് 'ആണ് ആദ്യമായി കമ്പനി നിര്‍മിച്ച ചിത്രം. ബോക്‌സ് ഓഫീസില്‍ ആഗ് വിജയിക്കാത്തത് തുടക്കത്തിലേ തിരിച്ചടിയായി. ഐശ്വര്യ റായിയും അക്ഷയ് ഖന്നയും പ്രധാന വേഷത്തിലെത്തിയ 1999 ല്‍ പുറത്തിറങ്ങിയ 'ആ അബ് ലൗട് ചലേം' ആണ് ആര്‍.കെ ഫിംലിംസ് ഒരുക്കിയ അവസാന ചിത്രം.
Share this Article
Related Topics