സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സഞ്ജു എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. യുവനടന്‍ രണ്‍ബീര്‍ കപൂറാണ് സിനിമയില്‍ സഞ്ജയ് ദത്തിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ രണ്‍ബീറിനെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. സഞ്ജയ് ദത്തിന്റെ കഥാപാത്രത്തോട് രണ്‍ബീറിനല്ലാതെ മറ്റൊരു നടനും നീതിപുലര്‍ത്താന്‍ കഴിയില്ലെന്നാണ് ബോളിവുഡിലെ സംസാരം.
ബോളിവുഡ് താരങ്ങള്‍ക്കായി സംഘടിപ്പിച്ച സഞ്ജുവിന്റെ പ്രിവ്യൂഷോ കണ്ട സല്‍മാന്‍ ഖാന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. സഞ്ജയ് ദത്ത് തന്നെയാണ് അദ്ദേഹത്തെ അവതരിപ്പിക്കാന്‍ അനുയോജ്യനെന്ന് സല്‍മാന്‍ പറഞ്ഞു. മറ്റാര്‍ക്കും സഞ്ജയിനെ അവതരിപ്പിക്കാന്‍ കഴിയില്ലെന്നും സല്‍മാന്‍ വിധിയെഴുതി. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് രണ്‍ബീറിപ്പോള്‍. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീറിന്റെ പ്രതികരണം.
ഒരാളുടെ കഥ അയാള്‍ തന്നെ സിനിമയില്‍ അവതരിപ്പിക്കുന്നത് ഒരിക്കലും സംഭവിക്കുന്ന കാര്യമല്ല. അങ്ങനെ ആരും ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് കഥാപാത്രത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്. സഞ്ജയ് ദത്തുമായി നിങ്ങള്‍ എന്നെ താരതമ്യം ചെയ്യുമെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ ഏറെ കഷ്ടപ്പെട്ടാണ് ഞാന്‍ സഞ്ജുവില്‍ അഭിനയിച്ചത്- രണ്‍ബീര്‍ പ്രതികരിച്ചു.
Share this Article
Related Topics