പ്രളയബാധയെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങായി ബോളിവുഡ് താരങ്ങളായ ഋഷി കപൂറും മകന്‍ റണ്‍ബീര്‍ കപൂറും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സിധിയിലേക്ക് താനും റണ്‍ബീറും ഒരു തുക സംഭാവന ചെയ്തിട്ടുണ്ടെന്ന് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.
'ഒരു അപേക്ഷ, നിങ്ങള്‍ക്ക് കഴിയാവുന്ന തുക നല്‍കി കേരളത്തെ പ്രളയക്കെടുതിയില്‍ സഹായിക്കണം. ദൈവത്തിന്റെ സ്വന്തം നാട് ദുരിതത്തിലാണ്. അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. ഞാനും റണ്‍ബീറും ചെയ്തു കഴിഞ്ഞു'- ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.
സിനിമാരംഗത്ത് നിന്ന് മികച്ച പിന്തുണയാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള താരങ്ങള്‍ക്ക് പുറമേ, കാര്‍ത്തി, സൂര്യ, ഹൃത്വിക് റോഷന്‍, ഷാരൂഖ് ഖാന്‍, സുശാന്ത് സിംഗ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, കമല്‍ഹാസന്‍, വിജയ്, വിജയകാന്ത് നടിമാരായ നയന്‍താര, രോഹിണി തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ബോളിവുഡില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തി. നടന്‍ സിദ്ധാര്‍ത്ഥ് ആരംഭിച്ച കേരള ഡൊണേഷന്‍ ചലഞ്ച് ട്വിറ്ററില്‍ തരംഗമായിരുന്നു.