വനിതാ ദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റുകള്‍ക്ക് പിന്തുണ നല്‍കി നടി രാഖി സാവന്ത് രംഗത്ത്.
സ്ത്രീകള്‍ അടുക്കളപ്പണികള്‍ ചെയ്യാനും പുരുഷന്‍മാര്‍ക്ക് സംതൃപ്തി നല്‍കാനും പഠിക്കണമെന്നാണ് രാഖി പറയുന്നത്.
സണ്ണി ലിയോണിനെപ്പോലെ ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാരെ രസിപ്പിക്കാന്‍ കഴിയട്ടെ എന്നും വനിതകള്‍ക്ക് ലോകത്ത് ഈ ദിവസം മാത്രമേ ഉള്ളുവെന്നും ബാക്കിയുള്ള ദിവസങ്ങളെല്ലാം പുരുഷന്മാരുടേതാണെന്നുമായിരുന്നു രാം ഗോപാല്‍ വര്‍മയുടെ വിവാദ ട്വീറ്റ്. ഇതിനാണ് രാഖി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
രാം ഗോപാല്‍ വര്‍മ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എല്ലാ സത്രീകളും പുരുഷന്മാർക്ക് സുഖം പകരാന്‍ പഠിക്കണം. അടുക്കളയുടെ ഉത്തരവാദിത്തവും സ്ത്രീകള്‍ക്കാണ്. ഈ രണ്ട് കാര്യങ്ങള്‍ക്കും സ്ത്രീകള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കണമെന്നാണ് എന്റെ അഭിപ്രായം- രാഖി കൂട്ടിച്ചേര്‍ത്തു.
ട്വീറ്റിനെതിരെ പ്രമുഖരും വനിതാ സംഘടനകളും രംഗത്തെത്തിയിട്ടും വര്‍മ അടങ്ങിയൊന്നുമിരുന്നില്ല. പുതിയ ട്വീറ്റ് കൊണ്ട് വിവാദം ഒന്നുകൂടി കൊഴുപ്പിച്ചിരിക്കുകയാണ് ആര്‍.ജി.വി.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ രാം ഗോപാല്‍ വര്‍മയ്ക്കെതിരെ ഹിന്ദു ജനജാഗ്രതി സമിതി അംഗം പ്രതീക്ഷ കര്‍ഗോങ്കര്‍ നല്‍കിയ പരാതി അനുസരിച്ച് പോലീസ് കേസെടുത്തിയിരുന്നു.
സണ്ണി ലിയോണിനെ മോശക്കാരിയാക്കി ചിത്രീകരിക്കുന്ന കര്‍ഗോങ്കര്‍ക്കെതിരെ താനും പരാതി നല്‍കുന്നുണ്ടെന്ന് രാം ഗോപാല്‍ വര്‍മയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ രാം ഗോപാല്‍ വര്‍മ ക്ഷമാപണം നടത്തിയിരിക്കുകയാണ്.
തന്റെ അഭിപ്രായം തുറന്ന് പറയുക മാത്രമാണ് ചെയ്തതെന്നും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.