ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത് വിവാഹിതയായെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാസിയായ ഒരു യുവാവാണ് രാഖിയുടെ വരനെന്നും മുംബെയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് ഇവര്‍ വിവാഹിതരായെന്നുമായിരുന്നു വാര്‍ത്തകള്‍.
ഇതോടൊപ്പം വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ രാഖിയുടെ ചിത്രങ്ങളും പ്രചരിച്ചു. ഇതെ തുടര്‍ന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ആരാണ് ഈ കുപ്രചരങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത് എന്ന് വ്യക്തമല്ല. ഞാന്‍ ഒരു ബ്രൈഡല്‍ ഷൂട്ടിന് അണിഞ്ഞൊരുങ്ങുകയായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല, പ്രണയത്തിലുമല്ല- രാഖി പ്രതികരിച്ചു.
കൊമേഡിയന്‍ ദീപക് കലാലിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് രാഖി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് രാഖി അറിയിച്ചു. ദീപകിന് എന്തോ ഗുരുതരരോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും രാഖി പറഞ്ഞു. ഇതെല്ലാം രാഖിയുടെ നാടകമാണെന്നാണ് ആരാധകര്‍ പറയുന്നത്.
Content Highlights: Rakhi Sawant secretly married to NRI? here is the truth wedding photo shoot, Deepak kalal Rakhi Controversy