വാ വിട്ട വാക്ക് കൊണ്ട് രാഖി സാവന്ത് പിടിക്കാത്ത പൊല്ലാപ്പില്ല. ഉണ്ടാക്കാത്ത വിവാദങ്ങളും ശത്രുക്കളുമില്ല. എന്നാൽ, അതുകൊണ്ടുണ്ടാവുന്ന വിവാദങ്ങളിലൊന്നും തളരുന്ന പതിവുമില്ല ഗ്ലാമര്‍ ലോകം അടക്കവാഴുന്ന രാഖിക്ക്.
എന്നാല്‍, മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഇപ്പോള്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് വാര്‍ത്തകളില്‍ ഇടം നേടാന്‍ അവസരം നോക്കിനില്‍ക്കുന്ന രാഖി. മാപ്പു പറഞ്ഞത് മറ്റാരോടുമല്ല ഗ്ലാമര്‍ ലോകത്ത് തനിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ സണ്ണി ലിയോണിനോട്.
മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് രാഖി സാവന്ത് സണ്ണിയോട് ക്ഷമ ചോദിച്ചത്. കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളും നിറഞ്ഞ സണ്ണിയുടെ ജീവിതയാത്രയെ കുറിച്ച് ഒന്നും അറിയാതെ അവരെ വിലയിരുത്തിയത് തെറ്റായിപ്പോയി. കഥയറിയാതെ ഇവരെക്കുറിച്ച് ഒരു അഭിപ്രായപ്രകടനം നടത്തിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു-രാജീവ് ഖണ്‌ഡേല്‍വാളിന്റെ ചാറ്റ് ഷോയില്‍ രാഖി സാവന്ത് പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍പ് ഒരു ചടങ്ങില്‍ വച്ചാണ് സണ്ണി ഇന്ത്യയില്‍ നിന്നും സിനിമാരംഗത്തു നിന്നും പോവണമെന്ന് രാഖി സാവന്ത് ആവശ്യപ്പെട്ടത്. സണ്ണി പോണ്‍ സിനിമാരംഗം അടക്കിവാഴുന്ന കാലത്ത് രാഖി നടത്തിയ ഈ പരാമര്‍ശം അന്ന് വലിയ ഒച്ചപ്പാടിന് വഴിവച്ചിരുന്നു.
Content Highlights: Rakhi Sawant says sorry to Sunny Leone Bollywood Actress