വിവാദമായ പ്രസ്താവനകളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും വാര്‍ത്തകളിലിടം പിടിക്കുന്ന നടിയാണ് രാഖി സാവന്ത്.
നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരേ മീ ടൂ ആരോപണവുമായി രംഗത്ത് വന്നപ്പോള്‍ നടനെ പിന്തുണച്ച് രംഗത്ത് വന്ന രാഖി പിന്നീട് തനുശ്രീ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചു. പിന്നീട് രാഖി ശ്രദ്ധ പിടിച്ചു പറ്റുന്നത് കൊമേഡിയനായ ദീപക് കലാലിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ്. തൊട്ടു പിന്നാലെ ദീപകുമായുള്ള വിവാഹം മുടങ്ങിയെന്ന് പറഞ്ഞ് രാഖി രംഗത്ത് വന്നു. ദീപകിന് എന്തോ ഗുരുതരമുണ്ടെന്നും വിവാഹം കഴിച്ചാല്‍ വിധവയായി തീരുമെന്നാണ് രാഖി അതിന് വിശദീകരണവുമായി രംഗത്ത് വന്നത്.
ഇപ്പോള്‍ രാഖി വാര്‍ത്തകളിലിടം നേടുന്നത് പാകിസ്താന്റെ ദേശീയ പതാകയേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പേരിലാണ്. രാഖി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെ രാഖിക്ക് നേരേ സൈബര്‍ ആക്രമണവും ആരംഭിച്ചു. ഇതിന് തൊട്ടുപിന്നാലെ വിശദീകണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി.
താന്‍ അഭിനയിക്കുന്ന ധര 370 എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യമാണിത്. കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തില്‍ പാകിസ്താനി പെണ്‍കുട്ടിയുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് രാഖി പറഞ്ഞു. കൊച്ചു കുട്ടികളെപ്പോലും ജിഹാദികളാക്കി മാറ്റുന്ന പാകിസ്താനിലെ തീവ്രവാദ സംഘടനകളുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കുന്ന കഥാപാത്രമാണ് തന്റേതെന്നും രാഖി അവകാശപ്പെടുന്നു.
Content Highlights: Rakhi Sawant poses with Pakistani national flag clarification dhara 370 movie stills