ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് ഒരു സാമൂഹ്യ സേവനമാണ് - രാഖി സാവന്ത്


2 min read
Read later
Print
Share

കുട്ടികള്‍ ഉറങ്ങുന്ന സമയം നോക്കി പ്രദര്‍ശിപ്പിച്ചാല്‍ എന്താണ് കോണ്ടം എന്നും ഇവയുടെ ഉപയോഗമെന്തെന്നും അവരറിയാന്‍ പോകുന്നില്ല. പരസ്യം കാണാതെ കുട്ടികള്‍ എങ്ങനെ മുന്‍കരുതലുകളെക്കുറിച്ചറിയും.

കുട്ടികള്‍ക്ക് കാണാന്‍ അനുയോജ്യമല്ലെന്ന കാരണത്താല്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെ ബോളിവുഡ് താരം രാഖി സാവന്ത്. സണ്ണി ലിയോണിനും ബിപാഷ ബസുവിനും ശേഷം ഇനി രാഖി സാവന്തിനെയാകും ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ കാണാന്‍ സാധിക്കുക.

ഇനിയും ഗര്‍ഭനിരോധന ഉറകളുടെ പരസ്യം ധാരാളം ഉണ്ടാകേണ്ടതാണെന്നും എത്രത്തോളം ബോധവത്കരണം നല്കാന്‍ സാധിക്കുന്നുവോ അത്രത്തോളം മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കുമെന്നും രാഖി സാവന്ത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

'ഗര്‍ഭനിരോധന ഉറകളുടെ ധാരാളം പരസ്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ എയ്ഡ്‌സില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മുന്‍കരുതലെടുക്കേണ്ടതിനെ കുറിച്ച് ആളുകള്‍ ബോധവാന്മാരാകൂ. ഗര്‍ഭനിരോധന ഉരകളുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് ഞാന്‍ ചെയ്യുന്നത് ഒരു സാമൂഹിക സേവനമാണ്.

സണ്ണി ലിയോണും ബിപാഷ ബസുവും ഗര്‍ഭനിരോധന ഉറയുടെ പരസ്യം ചെയ്തപ്പോള്‍ സര്‍ക്കാര്‍ അത് സെന്‍സര്‍ ചെയ്തില്ല. എന്നാല്‍ ഞാന്‍ ചെയ്ത പരസ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ സര്‍ക്കാര്‍ ആറിനും പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

സര്‍ക്കാരിനെന്താ പേടിയാണോ? പരസ്യം കാണാതെ തന്നെ പകല്‍ നേരത്ത് അതിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ആവശ്യമെന്താണ്‌? ഗര്‍ഭനിരോധന ഉറയുടെ പരസ്യം വേണ്ടെന്ന് വച്ചാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം തന്നെ എയ്ഡ്‌സ് പിടിപെടും. ജനങ്ങള്‍ക്ക് എയ്ഡ്‌സ് പിടിപെടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു .

കുട്ടികള്‍ ഉറങ്ങുന്ന സമയം നോക്കി പ്രദര്‍ശിപ്പിച്ചാല്‍ എന്താണ് കോണ്ടം എന്നും ഇവയുടെ ഉപയോഗമെന്തെന്നും അവരറിയാന്‍ പോകുന്നില്ല. പരസ്യം കാണാതെ കുട്ടികള്‍ എങ്ങനെ മുന്‍കരുതലുകളെക്കുറിച്ചറിയും. ടിവിയില്‍ കാണിക്കാന്‍ കഴിയുന്നതല്ല എന്ന് തോന്നുകയാണെങ്കില്‍ അവര്‍ക്കത് എഡിറ്റ് ചെയ്യുകയോ സെന്‍സര്‍ ചെയുകയോ ആകാമല്ലോ?" രാഖി പറഞ്ഞു

പ്രധാനമന്ത്രി മോദിയുടെ സഹായം തനിക്കു ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം വ്യക്തമാക്കി. ഇതുവരെ ന്യായമായാണ് സര്‍ക്കാര്‍ നിയമപരിപാലനം നടത്തിയിട്ടുള്ളത്. എന്നാല്‍ ഈ നിരോധനം വന്നതോടെ എന്നെ ലക്ഷ്യം വയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പരസ്യത്തിലെ അശ്ലീലത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. അല്ലാതെ സമയനിയന്ത്രണമല്ല വേണ്ടത്. ലൈംഗികത എന്നത് ടിവിയിലെ ഏതു പരിപാടിയിലും അതിപ്പോള്‍ ഒരു കഥയോ ചാറ്റ് ഷോയോ ഹാസ്യമോ അങ്ങനെ എന്തുമാകട്ടെ അവയില്‍ പൊതുവായി പ്രതിപാദിക്കാറുള്ള വിഷയമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ലൈംഗികത എന്നത് ആവശ്യമുള്ള വിഷയമാണ്. ഏല്ലാ ബോളിവുഡ് സിനിമകളും ഈ വിഷയത്തെ ഹൈലൈറ്റ് ചെയ്തിട്ടുള്ളതാണ്. ഞാന്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിനെ ബഹുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയം അത് വ്യത്യസ്തമാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് നമ്മള്‍ എന്നും വായിക്കുന്നത്.

എയ്ഡ്‌സിനോട് പടവെട്ടാന്‍ ഇന്നും പലരും തയ്യാറല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്ന എയ്ഡ്‌സ് ദിനം ആചരിക്കുന്ന സമയത്ത് സര്‍ക്കാരിന് എന്തുകൊണ്ട് അതിന്റെ പരസ്യത്തോട് അതൃപ്തി വരുന്നു.? സത്യത്തില്‍ പരസ്യങ്ങളല്ലേ അവബോധം ഉണര്‍ത്താന്‍ കൂടുതല്‍ നല്ലത്.

നമ്മളിപ്പോള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തിലെ കുട്ടികള്‍ നമ്മളെക്കാള്‍ അഡ്വാന്‍സ്ഡ് ആണെന്ന് നമുക്കറിയാം . അതുകൊണ്ട് തന്നെയാണ് ലൈംഗികതയെക്കുറിച്ചുള്ള ആകാംക്ഷ കൊണ്ട് എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ അവര്‍ ചെന്ന് ചാടും മുന്‍പ് അവര്‍ക്ക് അതിനെക്കുറിച്ചുള്ള അറിവ് വേണ്ടത് അത്യാവശ്യമാകുന്നത്.

ഓരോ തവണയും സര്‍ക്കാരിനെ നേരിടേണ്ടി വരുന്നത് എന്നെ അസ്വസ്ഥയാക്കാറുണ്ട്. ഞാന്‍ സിനിമ ചെയ്ത് കൊണ്ടിരിക്കുമ്പോഴും അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പരസ്യം ചെയ്തപ്പോഴും അവര്‍ക്ക് പ്രശ്‌നമാണ് . പ്രധാനമന്ത്രി ഈ വിഷയത്തില്‍ നല്ലൊരു തീരുമാനമെടുക്കുമെന്നും എനിക്ക് പിന്തുണ നല്‍കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. രാഖി പറഞ്ഞു

Content Highlights : rakhi sawant condom ad, rakhi sawant on condom ad ban between six to ten

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സിനിമയിൽ ഒരു ഒത്തുതീർപ്പിനും പോയിട്ടില്ല: കെ.ജി. ജോർജ്

Jan 23, 2017


mathrubhumi

2 min

അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ല: ഖുശ്ബുവിന്റെ മകള്‍

Feb 10, 2019


mathrubhumi

2 min

'സര്‍ക്കാര്‍ എച്ച്.ഡി പ്രിന്റ് ഉടന്‍ എത്തുന്നു': സിനിമാക്കാരെ വെല്ലുവിളിച്ച് തമിള്‍ റോക്കേ്‌സ്

Nov 5, 2018