കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ റിമാന്‍ഡ് അങ്കമാലി കോടതി ജൂലൈ 18 വരെ നീട്ടി. കോടതി നേരത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിന് സുനിയെ കസ്റ്റഡിയില്‍ തുടര്‍ന്നും ആവശ്യമുണ്ടെന്ന് പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി റിമാന്‍ഡ് നീട്ടിയത്.
അതേസമയം സുനി ജയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന കേസില്‍ കാക്കനാട്ടെ ജയിലില്‍ ശാസ്ത്രീയ പരിശോധന നടത്തി. കളമശ്ശേരി, ഇന്‍ഫോപാര്‍ക്ക് സി.എെമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജയിലില്‍ വച്ച് സുനില്‍ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയുമാണ് വിളിച്ചത്. സുനിയുടെ സുഹൃത്ത് വിഷ്ണുവാണ് വിളിക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് വിളിച്ചത് സുനി തന്നെയാണെന്ന് വ്യക്തമായത്. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
Share this Article
Related Topics