കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി, തനിക്ക് ജയിലില്‍ വച്ച് പോലീസിന്റെ മര്‍ദനമേറ്റെന്ന് അങ്കമാലി കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാല്‍, ജയിലില്‍ വച്ച് മര്‍ദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍ കോടതിയെ ബോധിപ്പിച്ചു.
അഡ്വ. ടെനിക്ക് പകരം അഡ്വ. ബി.എ. ആളൂരിനെ വക്കാലത്ത് ഏല്‍പിക്കാന്‍ അനുവദിക്കണമെന്നും സുനി കോടതിയോട് അഭ്യര്‍ഥിച്ചു. വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആളൂരും അഡ്വ. ടെനിയും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാകുതര്‍ക്കമുണ്ടായി. കക്ഷികളെ തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവില്ലെന്ന് അഡ്വ. ടെനി പറഞ്ഞു. അതിനിടെ ആളൂരിനെ കോടതി താക്കീത് ചെയ്തു. അനാവശ്യ കാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്നാണ് മജിസ്‌ട്രേറ്റ് ആളൂരിനോട് ആവശ്യപ്പെട്ടത്.
തനിക്ക് സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആളൂര്‍ കാലത്ത് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആളൂര്‍ നേരത്തെ സുനിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സുനിയെ ഇന്ന് കാലത്താണ് അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. സുരക്ഷാഭീഷണി ഉള്ളത് കൊണ്ട് തനിക്ക് ജാമ്യം ആവശ്യമില്ലെന്നാണ് സുനി പറഞ്ഞത്. കേസില്‍ പല വന്‍ സ്രാവുകളും കുടുങ്ങാനുണ്ടെന്നും സുനി കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Share this Article
Related Topics