മോഹന്‍ലാല്‍-വൈശാഖ് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലേക്ക്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രം ജൂലായിലെത്തുമെന്നും അതല്ല ഓണത്തിന് റിലീസാകുമെന്നുമുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞാണ് പുലിമുരുകന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ റിലീസിങ് തീയതി പ്രഖ്യാപിച്ചത്.
ഏറ്റവും മുതല്‍ മുടക്കുള്ള മലയാള ചിത്രമെന്ന ഖ്യാതിയോടെയെത്തുന്ന പുലിമുരുകന്റെ ഹൈലൈറ്റ് മോഹന്‍ലാലും കടുവയുമായുള്ള പോരാട്ട രംഗങ്ങളാണ്. 18 ദിവസമെടുത്താണ് പുലിമുരുകന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഐ, ബാഹുബലി, യന്തിരന്‍, ശിവാജി തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍.
പുലി മുരുകന്‍ എന്ന മൃഗശിക്ഷകന്റെ കഥയാണ് ഈ ത്രില്ലര്‍ ചിത്രം പറയുന്നത്. വന്യമൃഗങ്ങളെ സാഹസികമായി കീഴ്‌പ്പെടുത്തുന്നയാളാണ് പുലിമുരുകന്‍. കമാലിനി മുഖര്‍ജി, പ്രഭു, നമിത, സുരാജ് വെഞ്ഞാറമ്മൂട്, ബാല കിഷോര്‍, വിനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഉദയകൃഷ്ണന്‍ കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷാജിയാണ്. ഗോപീ സുന്ദര്‍ ഈണമിട്ട പാട്ടുകള്‍ പാടിയിരിക്കുന്നത് എസ്.ജാനകിയും ജാസി ഗിഫ്റ്റും ശ്രേയാ ഘോഷാലുമാണ്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വിയറ്റ്‌നാമാണ്.
Share this Article
Related Topics