മാമാങ്കം ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. സിനിമയുടെ കളക്ഷന്‍ 23 കോടി കവിഞ്ഞുവെന്നും സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പുച്ഛത്തോടെ തള്ളക്കളയുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം എം. പദ്മകുമാറാണ് സംവിധാനം ചെയ്തത്. മാസ്റ്റര്‍ അച്യുതന്‍, ഇനിയ, പ്രാച്ചി തെഹ്ലാന്‍, ഉണ്ണി മുകുന്ദന്‍, സിദ്ദീഖ്, അനു സിതാര, കനിഹ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് വായിക്കാം:
മാമാങ്ക വിശേഷങ്ങള്‍...ഇന്നലെ ആ സുദിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വര്‍ഷമായുള്ള യാത്രയായിരുന്നു... ഉദ്വേഗജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര...
ലോകവ്യാപകമായി ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്... ഇന്നലെ കുറെ സിനിമാ തിയേറ്ററുകളില്‍ ഞങ്ങള്‍ വിസിറ്റ് ചെയ്തു...റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്... വെളുപ്പിന് വരെയുള്ള അവൈലബിള്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കലക്ഷന്‍ ഇപ്പോള്‍തന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്... അദ്ഭുതങ്ങള്‍ നിറഞ്ഞതും, മലയാളികള്‍ക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു.
ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ... കോടിക്കണക്കിനു രൂപയുടേയും... ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു... അതുപോലെ ഷൂട്ടിംഗ് മുതല്‍, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങള്‍ വരെ അതിനെ മുടക്കാന്‍ പ്രവര്‍ത്തിച്ച ആളെയും ഞാന്‍ മറക്കുകയില്ല... കൂലിയെഴുത്തുകാര്‍ അവരുടെ ജോലി തുടരട്ടെ...ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ടുകള്‍ക്ക് ഉത്തേജകമായിരിക്കും.
Content Highlights: Producer Venu Kunnappilly on Maamaankam collection, M Padmakumar, Mammootty