അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ഷൈലോക്കിന്റെ റിലീസ് വൈകുമെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഡിസംബര്‍ 20ന് റിലീസ് ചെയ്യാനിരുന്ന സിനിമ വൈകിയേ തീയേറ്ററിലെത്തൂ എന്ന വിവരം അറിയിച്ചിരിക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ അവസാന മിനുക്കുപണികള്‍ തീരാത്തതുകൊണ്ടാണ് റിലീസ് വൈകിക്കുന്നതെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു.
ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്നേഹിതരെ ഷൈലോക്കിന്റെ എല്ലാ വര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള് മാറി കൊടുക്കുകയാണ്, എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള് ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്നേഹത്തോടെ... SHYLOCk, MEGA STAR, RK, AV,AB,GS,GW
Content Highlights : joby george says shylock release postponed due to mamangam mammooty