പ്രിയങ്ക ചോപ്ര തന്റെ മുപ്പത്തിയാറാം ജന്മദിനം കാമുകന്‍ നിക്ക് ജോണ്‍സനൊപ്പം ന്യൂയോര്‍ക്കില്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജോലിയുടെ ഭാഗമായി ഇന്ത്യയിലും അമേരിക്കയിലുമായി മാറി മാറി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് താരം. ഒരു ഉത്പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചുമതയേല്‍ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച പ്രിയങ്ക ഇന്ത്യയിലെത്തിയിരുന്നു. കൂടാതെ തന്റെ പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലുമാണ്.
ജന്മദിനം ആഘോഷിക്കാനായി പ്രിയങ്ക ഉടൻ അമേരിക്കയിലേയ്ക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. നിക്കിന് നിലവില്‍ ജോലിത്തിരക്കുകള്‍ ഉള്ളതിനാല്‍ ഇന്ത്യയിലെത്താൻ കഴിയില്ല. ജന്മദിനം ആഘോഷിക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തുന്ന പ്രിയങ്കയ്ക്കും സുഹൃത്തുക്കള്‍ക്കും നിക്ക് പാര്‍ട്ടി ഒരുക്കുന്നുണ്ട് എന്നും വിവരമുണ്ട്. കഴിഞ്ഞ ജൂലൈ നാലിന് അമേരിക്കയിലെത്തിയ പ്രിയങ്ക നിക്കിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചിരുന്നു.
ഇന്ത്യയിലെത്തിയ നിക്ക് പ്രിയങ്കയ്ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നിക്കും പ്രിയങ്കയും ആകാശ് അംബാനിയുടെ മോതിരമാറ്റ ചടങ്ങില്‍ കൈകള്‍ കോര്‍ത്തു പിടിച്ച് എത്തിയത് ചര്‍ച്ചയായിരുന്നു.
Content Highlights: Priyanka Chopra’s birthday plans with alleged boyfriend Nick Jonas
Share this Article
Related Topics