ദീപ്വീര്‍ വിവാഹിതരായി;ഒന്നാകാന്‍ ഇനി നിക്ക്യങ്കയും


1 min read
Read later
Print
Share

ജോധ്പൂരിലെ ഉമൈദ് ഭവനില്‍ ഡിസംബര്‍ 2ന് ഇന്ത്യന്‍ ആചാരപ്രകാരവും 3ന് ക്രിസ്തീയ ആചാരപ്രകാരവുമാണ് വിവാഹചടങ്ങുകള്‍ നടക്കുക.

ദീപ്വീര്‍ വിവാഹമാമാങ്കത്തിന്റെ ആഘോഷാരവങ്ങള്‍ കെട്ടടങ്ങി. ഇനി മറ്റൊരു താരവിവാഹത്തിനു കൂടി ഈ വര്‍ഷം രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ട്. നിക്ക് ജോനാസും പ്രിയങ്ക ചോപ്രയുമാണ് ഇനി വിവാഹിതരാകാന്‍ പോകുന്ന താരങ്ങള്‍. വിവാഹം വിദേശരാജ്യങ്ങളിലൊന്നുമല്ല, ഇവിടെ ഇന്ത്യയില്‍ തന്നെ.

ജോധ്പൂരിലെ ഉമൈദ് ഭവനില്‍ ഡിസംബര്‍ 2ന് ഇന്ത്യന്‍ ആചാരപ്രകാരവും 3ന് ക്രിസ്തീയ ആചാരപ്രകാരവുമാണ് വിവാഹചടങ്ങുകള്‍ നടക്കുക. വിവാഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി നിക്ക് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. നിക്ക് എത്തിയതിനു പിന്നാലെ ഇരുവരും ഒന്നിച്ചെടുത്ത സെല്‍ഫി പ്രിയങ്ക ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ചിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാനായി നിക്കിന്റെ കുടുംബാംഗങ്ങള്‍ ഈ വാരം അവസാനമാകുന്നതോടെ ഇന്ത്യയിലെത്തും.

അഴകാര്‍ന്ന മെഹന്ദിയോടെ ചടങ്ങുകള്‍ ആരംഭിക്കുന്നത് നവംബര്‍ 29നാണ്. ചടങ്ങിനു മാറ്റു കൂട്ടാന്‍ പ്രിയങ്ക അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിക്കിന്റെ പ്രത്യേക സംഗീതനിശയുമുണ്ടായിരിക്കും. നവംബര്‍ 30ന് കോക്ക്‌ടെയില്‍ പാര്‍ട്ടിയും ഡിസംബര്‍ 1ന് ഹാല്‍ദിയും ഉണ്ടായിരിക്കും. ഡിസംബര്‍ 1ന് മെഹ്രങ്കാര്‍ഹ് ഫോര്‍ട്ടില്‍ വച്ച് നടക്കുന്ന സംഗീത് പരിപാടിയിലെ നൃത്തങ്ങള്‍ സംവിധാനം ചെയ്യുന്നത് ഗണേഷ് ഹെഗ്‌ഡെയാണ്.

വിവാഹം ഇന്ത്യയില്‍ വച്ചു തന്നെയെന്ന് പ്രിയങ്ക മനസിലുറപ്പിച്ചിരുന്നുവെന്നും അമ്മ മധു ചോപ്രയോടൊപ്പം ചേര്‍ന്ന് താരം തന്നെയാണ് അതിഥികളെ വരവേല്‍ക്കുന്നതിനുള്ള പ്ലാനുകള്‍ തയ്യാറാക്കിയത്. വിവാഹ ശേഷം ഡല്‍ഹിയിലും മുംബൈയിലുമായി രണ്ടു റിസപ്ഷനുകളും ഉണ്ടായിരിക്കും.

ഇന്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങിന് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായ അബു ജാനി-സന്ദീപ് ഘോസ്ല എന്നിവര്‍ ഡിസൈന്‍ ചെയ്യുന്ന പ്രത്യേക വേഷത്തിലായിരിക്കും പ്രിയങ്കയെത്തുക. ക്രിസ്തീയ മതാചാരപ്രകാരമുള്ള ചടങ്ങിനായി പ്രിയങ്കക്ക് ഡിസൈനര്‍ റാല്‍ഫ് ലോറന്‍ ആണ് വസ്ത്രങ്ങളൊരുക്കുന്നത്.

Content highlights : Nick Jonas and Priyanka chopra wedding, Priyanka chopra wedding, Priyanka Chopra weds Nick Jonas

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017


mathrubhumi

2 min

'മഞ്ജുവിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു'

Feb 8, 2018